NEWS

ട്രെയിനിൽ യാത്രക്കാർക്ക് നേരെ ഫയർ എക്സ്റ്റിംഗ്വിഷർ അടിച്ച് ആക്രമണം; ചോദ്യം ചെയ്യലിനിടെ വിദേശി കുഴഞ്ഞുവീണു മരിച്ചു


സൂറത്ത് ∙ ട്രെയിനിൽ സഹയാത്രികർക്ക് നേരെ ഫയർ എക്സ്റ്റിംഗ്വിഷർ പ്രയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വിദേശ പൗരൻ പൊലീസിന്റെ ചോദ്യം ചെയ്യലിനിടെ കുഴഞ്ഞുവീണു മരിച്ചു. ഏകദേശം 45 വയസ്സ് പ്രായം തോന്നിക്കുന്ന ആളാണ് മരിച്ചത്.മുംബൈയിൽ നിന്ന് ഡൽഹിയിലേക്കുള്ള ഗോള്‍ഡൺ ടെംപിൾ എക്സ്പ്രസിലാണു സംഭവം. ട്രെയിനിലെ ജനറൽ കോച്ചിൽ വച്ച് ഇയാൾ മറ്റ് യാത്രക്കാരുമായി തർക്കിച്ചു. തുടർന്ന് ഇയാൾ കോച്ചിലുണ്ടായിരുന്ന ഫയർ എക്സ്റ്റിംഗ്വിഷർ യാത്രക്കാർക്ക് നേരെ പ്രയോഗിച്ചു. പ്രകോപിതരായ ചില യാത്രക്കാർ ഇയാളെ തടഞ്ഞുനിർത്തി മർദിച്ചു. സംഭവത്തിന് പിന്നാലെ ആർപിഎഫ് എത്തി ഇയാളെ ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു.


Fashion ⏭️

Back to top button