NEWS
ഡൽഹി പൊലീസ് എകെജി സെന്ററിലെത്തി: ഐഷി ഘോഷിനെ കസ്റ്റഡിയിലെടുക്കാൻ നീക്കം

ന്യൂഡൽഹി∙ എസ്എഫ്ഐ ഡൽഹി ജില്ലാ സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്. ഇതിനായി ഡൽഹി പൊലീസ് എകെജി സെന്ററിലെത്തി. അതേസമയം, അനുവാദം വാങ്ങാതെ രാഷ്ട്രീയ പാർട്ടികളുടെ ഓഫിസിനുള്ളിൽ പൊലീസുകാർക്കു പ്രവേശിക്കാനാകില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. നെയിം പ്ലേറ്റില്ലാതെയാണ് പൊലീസ് വന്നത്. യൂണിഫോം ഇല്ലാതെ വന്നതിനെ ചോദ്യം ചെയ്തപ്പോൾ മഴ കാരണം യൂണിഫോം ധരിച്ചില്ലെന്ന വിചിത്രമായ മറുപടിയാണു നൽകിയതെന്നും ബ്രിട്ടാസ് പറഞ്ഞു.സിപിഎം നേതാക്കൾ ചോദ്യം ചെയ്തതോടെ വനിതാ പൊലീസുകാർ മടങ്ങി. 2021 ലെ കേസിലാണ് അറസ്റ്റ് നീക്കമെന്ന് എസ്എഫ്ഐ നേതാക്കൾ പറഞ്ഞു. ബംഗ്ല ഭവനു മുന്നിലാണ് അന്നു പ്രതിഷേധം നടന്നത്. 30 ന് കേസ് പരിഗണിക്കാനിരിക്കെയാണ് പൊലീസിന്റെ നീക്കം.
Fashion ⏭️


