NEWS
ഞാൻ ഇവിടെ ഉള്ളിടത്തോളം അവർ ‘അമ്മ’യുടെ തലപ്പത്ത് വരില്ല, അതിനായി ഏതറ്റം വരെയും പോകും: കടുപ്പിച്ച് ശ്വേത മേനോൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണം നേരിടുന്ന പവർ ഗ്രൂപ്പിനോടാണ് തന്റെ യുദ്ധമെന്ന് ‘അമ്മ’ പ്രസിഡന്റ് നടി ശ്വേത മേനോൻ. ആരോപണം നേരിടുന്ന ഒരാളെയും ‘അമ്മ’ തലപ്പത്തുവരാൻ താൻ അനുവദിക്കില്ലെന്നും അതിനായി ഏതറ്റം വരെയും പോകുമെന്നും ശ്വേത പറയുന്നു. കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ദേശീയ പാർട്ടിക്ക് സ്ഥാനാർഥികളെ കിട്ടാൻ കോടികൾ തന്നു എന്ന ആരോപണത്തിന് പിന്നിലുള്ള ലോജിക് എന്താണെന്നും ശ്വേത ചോദിച്ചു. ഹേമാ കമ്മിറ്റിയിലെ കുറ്റാരോപിതർ എന്നാണ് തന്റെ പ്രസ്താവനയ്ക്ക് നടി നൽകിയ തലക്കെട്ട്.എന്റെ യുദ്ധം ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്ന പവർ ഗ്രൂപ്പിനോടാണ്. അവരോടു മാത്രമാണ്. കഴിഞ്ഞ അസോസിയേഷൻ ജനറൽ മീറ്റിങിൽ അവർ എന്നെ അപമാനിച്ച് പുറത്താക്കാൻ ശ്രമിച്ചു. അവർക്കെതിരെയുള്ള എന്റെ പോരാട്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അവരുടെ ഇരകളെ ഞാൻ എന്നും ചേർത്ത് പിടിച്ചിട്ടുണ്ട്. അത് ഒരിക്കലും മാധ്യമങ്ങളുടെ നേടാനോ വ്യക്തിപരമായ നേട്ടത്തിനോ വേണ്ടിയായിരുന്നില്ല.
Fashion ⏭️


