NEWS
കേരളത്തിൽ 51 സ്വയം നിയന്ത്രിത കാലാവസ്ഥാ സ്റ്റേഷനുകൾ കൂടി

പത്തനംതിട്ട∙ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും റോപാർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുമായി സഹകരിച്ച് സംസ്ഥാനത്ത് 51 ഓട്ടമാറ്റിക് കാലാവസ്ഥ മാപിനികൾ കൂടി സ്ഥാപിച്ചു.ജില്ലയും പുതുതായി ആരംഭിച്ച മാപിനികളും: തിരുവനന്തപുരം: ജിജിഎച്ച് എസ് നെടുമങ്ങാട്, ജിവിഎച്ച്എസ് വിതുര, എച്ച്എസ് വെള്ളനാട്, കലക്ടറേറ്റ് തിരുവനന്തപുരം, കൊല്ലം: ജിഎച്ച്എസ്എസ് അയ്യങ്കോയിക്കൽ, ജിഎച്ച്എസ്എസ് പട്ടാഴി, ജിബിഎച്ച്എസ്എസ് കൊട്ടാരക്കര, ജിബിഎച്ച്എസ്എസ് തേവള്ളി. പത്തനംതിട്ട: ജിഡബ്ലിയു യുപിഎസ് തണ്ണിത്തോട്, ജിബിഎച്ച്എസ്എസ് അടൂർ, ജിഎച്ച്എസ്എസ് എഴുമറ്റൂർ. ആലപ്പുഴ: ജിഎച്ച്എസ്എസ് തിരുവൻവണ്ടൂർ, ജിഎംബിഎച്ച്എസ്എസ് ഹരിപ്പാട്, എസ്എൻവിഎച്ച്എസ്എസ് ശ്രീകണ്ഠേശ്വരം. കോട്ടയം: ജെജെഎംഎംഎച്ച്എസ്എസ് ഏന്തയാർ, എംജിജിഎച്ച്എസ്എസ് പാല, ജിഎച്ച്എസ്എസ് ഈരാറ്റുപേട്ട, ജിഎച്ച്എസ്എസ് തൃക്കൊടിത്താനം.സംസ്ഥാനത്തെ ദുരന്ത സാധ്യത നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്തുന്നതിനായി മുഖ്യമന്ത്രിയുടെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരഞ്ഞെടുത്ത സ്കൂളുകളിലാണ് പ്രധാനമായും കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിച്ചത്. ദുരന്ത സാധ്യത കൂടിയ പ്രദേശങ്ങൾ, നിലവിൽ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിരീക്ഷണ സംവിധാനങ്ങൾ കുറവുള്ള മേഖലകൾ എന്നിവിടങ്ങളിലെ സ്കൂളുകളിലാണ് ഇവ സ്ഥാപിച്ചത്. കൃഷിയുമായി ബന്ധപ്പെട്ട് ഐഐടിയുടെ സെന്റർ ഫോർ എക്‌സലൻസ് ഇൻ AI (Annam.ai) യുടെ നേതൃത്വത്തിലാണ് പദ്ധതി പൂർത്തീകരിച്ചത്.
Fashion ⏭️

