NEWS

ജോലിസ്ഥലത്ത് ഭാര്യയെ വെടിവച്ച് കൊന്നു; പിന്നീട് സ്വന്തം സഹോദരിയെ കൊന്ന് യുവാവ് ജീവനൊടുക്കി


ലക്നൗ∙ ബാങ്ക് മാനേജരായ ഭാര്യയെ ബാങ്ക് ജീവനക്കാരനായ ഭർത്താവ് വെടിവച്ചു കൊലപ്പെടുത്തി. പിന്നീട് സ്വന്തം സഹോദരിയെ വെടിവച്ചു കൊന്നശേഷം ഇയാൾ ആത്മഹത്യ ചെയ്തു. ബാങ്ക് മാനേജരായ ദിവ്യ മിശ്രയെയാണ് ഭർത്താവ് മാനസ് വാജ്‌പേയി കൊലപ്പെടുത്തിയത്. മാനസിന്റെ സഹോദരി ഷീബയും കൊല്ലപ്പെട്ടു. ഭാര്യയെ ബാങ്കിന് പുറത്തു വച്ചാണ് കൊലപ്പെടുത്തിയത്. അതിനുശേഷം സംഭവം വിവരിച്ച് വാട്‌സാപിൽ മാനസ് സ്റ്റാറ്റസും ഇട്ടു.സ്വകാര്യ ബാങ്കിന്റെ ലക്നൗ ഗോമതി നഗർ ശാഖയിൽ റിലേഷൻഷിപ്പ് മാനേജരായി ജോലി ചെയ്യുകയായിരുന്നു ദിവ്യ മിശ്ര. ബാങ്ക് ജീവനക്കാരൻ കൂടിയായ ഭർത്താവ് മാനസ് വാജ്‌പേയി വ്യാഴാഴ്ച ഉച്ചയ്ക്ക് ഓട്ടോറിക്ഷയിൽ ഇവരുടെ ബാങ്കിന് മുന്നിലെത്തി കാത്തിരുന്നു. തുടർന്ന്, ഭാര്യയെ പുറത്തേക്ക് വിളിച്ചിറക്കി വെടിവച്ചു കൊല്ലുകയായിരുന്നു.


Fashion ⏭️

Back to top button