NEWS

മുണ്ടിനീര് വ്യാപനം: ആലപ്പുഴയിലെ സ്കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ച് കലക്ടർ


ആലപ്പുഴ ∙ മുണ്ടിനീര് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിലെ തുമ്പോളി എസ്എൻവി എൽപി സ്കൂളിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ. സ്കൂളിലെ കുട്ടികൾക്കിടയിൽ മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അവധി. രോഗം കൂടുതൽ കുട്ടികളിലേക്ക് വ്യാപിക്കാതിരിക്കാനായി ഇൻകുബേഷൻ കാലയളവായ 21 ദിവസം സ്കൂളിന് അവധി നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ജൂലൈ 1 മുതൽ 21 ദിവസത്തേക്ക് മുൻകാലപ്രാബല്യത്തോടെ അവധി അനുവദിച്ച് ജില്ലാ കലക്ടർ ഉത്തരവിട്ടത്.എന്താണ് മുണ്ടിനീര് ?രക്തത്തിന്റെയോ ഉമിനീരിന്റെയോ പരിശോധന വഴിയാണ്‌ മുണ്ടിനീര്‌ സ്ഥിരീകരിക്കുന്നത്‌. അണുബാധ പടരാതിരിക്കാന്‍ കൃത്യസമയത്ത്‌ രോഗനിര്‍ണയം നടത്തേണ്ടത്‌ അത്യാവശ്യമാണ്‌. മുണ്ടിനീരിനു കൃത്യമായ ആന്റിവൈറല്‍ ചികിത്സ ലഭ്യമല്ലാത്തതിനാല്‍ ലക്ഷണങ്ങള്‍ ലഘൂകരിക്കാനും സങ്കീർണതകള്‍ ഒഴിവാക്കാനുമുള്ള ചികിത്സയാണ്‌ നല്‍കാറുള്ളത്‌. ആവശ്യത്തിന്‌ വിശ്രമവും ശരീരത്തിന്റെ ജലാംശം നിലനിര്‍ത്തുന്നതും വേദന സംഹാരികളും ആശ്വാസം നല്‍കും. വീര്‍ത്ത ഗ്രന്ഥികളില്‍ ചൂടോ തണുപ്പോ നല്‍കുന്നതും ലക്ഷണങ്ങള്‍ ഭേദമാക്കും. മീസില്‍സ്‌, മംപ്‌സ്‌, റൂബെല്ല എന്നീ രോഗങ്ങള്‍ക്കെതിരെ നല്‍കുന്ന എംഎംആര്‍ വാക്‌സീന്‍ എടുക്കുന്നത്‌ മുണ്ടിനീര്‌ വരാനുള്ള സാധ്യത കുറയ്‌ക്കും. ഇന്ത്യയില്‍ മൂന്ന്‌ ഡോസുകളായാണ്‌ ഈ വാക്‌സീന്‍ നല്‍കുന്നത്‌. ഒന്‍പത്‌ മുതല്‍ 12 മാസത്തിനിടെ ആദ്യ ഡോസും 15 മുതല്‍ 18 മാസത്തിനിടെ രണ്ടാം ഡോസും നാലു മുതല്‍ ആറ്‌ വയസ്സിനിടെ മൂന്നാം ഡോസും നല്‍കും.


Source link

Back to top button