AUTO
ഇ20 പെട്രോൾ ഇന്ധനക്ഷമത കുറയ്ക്കും! പരസ്യമായി സമ്മതിച്ച് മന്ത്രി; എന്നാൽ എൻജിൻ നശിപ്പിക്കില്ല

രാജ്യത്ത് വ്യാപകമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ (ഇ20) വാഹനങ്ങളുടെ ഇന്ധനക്ഷമതയെ നേരിയ തോതിൽ ബാധിച്ചേക്കാമെന്ന് സമ്മതിച്ച് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി. എന്നാൽ, ഇതോടൊപ്പം ഉയർന്നുവരുന്ന എൻജിൻ തകരാർ, പെർഫോമൻസ് കുറയൽ തുടങ്ങി മറ്റ് ആശങ്കകളെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ചിലർ മനഃപൂർവം സൃഷ്ടിച്ചെടുക്കുന്ന വ്യാജ പ്രചാരണങ്ങൾ മാത്രമാണെന്ന് അദ്ദേഹം തള്ളിപ്പറഞ്ഞു.’3.6 കോടി ഇന്ത്യക്കാരിൽ നടത്തുന്ന പരീക്ഷണം’കഴിഞ്ഞ ദിവസം കർണാടക ഐടി-ബിടി, ഗ്രാമീണ വികസന മന്ത്രി പ്രിയങ്ക് ഖാർഗെ കേന്ദ്ര സർക്കാരിന്റെ ഇ20 ഇന്ധന നയത്തിനെതിരെ കടുത്ത ഭാഷയിൽ രംഗത്തുവന്നിരുന്നു. മതിയായ തെളിവുകളോ പൊതുജനങ്ങളുമായുള്ള കൂടിയാലോചനകളോ ഇല്ലാതെയാണ് കേന്ദ്ര സർക്കാർ എഥനോൾ മിശ്രിത ഇന്ധനം രാജ്യവ്യാപകമാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു.ഇന്ധനക്ഷമത കുറയും, എന്നാൽ എൻജിൻ കരുത്ത് കൂടും: കേന്ദ്രമന്ത്രിഎഥനോൾ കലർത്തിയ ഇന്ധനം ഉപയോഗിക്കുമ്പോൾ മൈലേജ് നേരിയ തോതിൽ കുറയാൻ സാധ്യതയുണ്ടെന്ന് പുരി പരസ്യമായി സമ്മതിച്ചു. എങ്കിലും, ഇത് വാഹനത്തിന്റെ മൊത്തത്തിലുള്ള പ്രവർത്തനത്തെ ദോഷകരമായി ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Source link


