LIFESTYLE

ചേന ഇനി ‘കടിക്കില്ല’, പഴമക്കാരുടെ രഹസ്യക്കൂട്ട് ഇതാണ്


പ്രതീകാത്മക ചിത്രം

പണ്ടുകാലത്ത് മിക്ക വീടുകളിലും ചേനക്കൃഷി ഉണ്ടായിരുന്നു. കൂട്ടുകറി,​ അവിയൽ തുടങ്ങിയ കറികളിലൊക്കെ ചേനയുടെ സാന്നിദ്ധ്യം ഒഴിച്ചുകൂടാനാവാത്തതാണ്. അന്നത്തെ കാലത്ത് ഓണത്തിന് വിളവെടുക്കുന്ന പച്ചക്കറികളിലെ മുഖ്യൻ പുതുതലമുറ ‘പേടിക്കുന്ന’ ചേന തന്നെയായിരുന്നു.

രുചിയുടെ കാര്യത്തിൽ മുന്നിലാണെങ്കിലും ആളെ ഒന്നുതൊട്ടാൽതന്നെ കൈ ചൊറിയുന്നത് കാരണം പലരും ചേനയെ ഒഴിവാക്കാറുണ്ട്. ചേനയിൽ അടങ്ങിയിരിക്കുന്ന കാൽസ്യം ഓക്സലേറ്റ് എന്ന സംയുക്തത്തിലെ സൂക്ഷ്മമായ സൂചിപോലുള്ള പരലുകളാണ് യഥാർത്ഥ വില്ലൻ. സ്വാദിഷ്ടമായ നിരവധി വിഭവങ്ങൾ തയ്യാറാക്കുന്നതിന് ചേന ഉപയോഗിക്കാമെങ്കിലും പ്രശ്നക്കാരനായ ചേനയെ മെരുക്കിയെടുക്കുന്നതിനാണ് ബുദ്ധിമുട്ട്.

ചേന അരിയുന്നതിന് മുമ്പ് ചില രഹസ്യക്കൂട്ടുകൾ പ്രയോഗിച്ചാൽ ചൊറിച്ചിലില്ലാതെ എളുപ്പത്തിൽ അരിഞ്ഞെടുക്കാൻ സാധിക്കും. കൈ ഒട്ടും ചൊറിയാതെ തന്നെ പഴമക്കാർ ചേന അരിഞ്ഞ് കറിവയ്ക്കുന്നതിന് പിന്നിലെ നുറുങ്ങ് വിദ്യകൾ എന്തൊക്കെയാണെന്ന് നോക്കാം.


വെളിച്ചെണ്ണ

ചേന അരിയുന്നതിന് മുമ്പ് കൈകളിൽ വെളിച്ചെണ്ണ തടവുക. ഇത് ഒരു കവചമായി പ്രവർത്തിച്ച് കൈയിലുണ്ടാകുന്ന ചൊറിച്ചിൽ തടയും.


പുളിവെള്ളം അല്ലെങ്കിൽ നാരങ്ങാനീര്

കൈകളിൽ അല്പം പുളിപിഴിഞ്ഞ വെള്ളമോ നാരങ്ങാ നീരോ പുരട്ടി ഉണങ്ങിയ ശേഷം ചേന അരിയാൻ തുടങ്ങിയാൽ ചൊറിച്ചിൽ ഉണ്ടാകില്ല.

പാചകം ചെയ്യുമ്പോൾ ഇവ ചേർക്കുക


ചേന വേവിക്കുമ്പോൾ അതിലേക്ക് അല്പം പുളിയോ തൈരോ ചേർത്താൽ കഴിക്കുമ്പോൾ ചൊറിച്ചിലുണ്ടാകുന്നത് തടയാം.
ചേനക്കഷ്ണങ്ങൾ അരിഞ്ഞ ശേഷം അല്പം ഉപ്പും മഞ്ഞൾപ്പൊടിയും പുരട്ടി വെള്ളത്തിൽ നന്നായി കഴുകിയെടുക്കുക. ഇതിലൂടെ ചേന പാകം ചെയ്തു കഴിഞ്ഞാൽ ഒട്ടും പേടിക്കാതെ കഴിക്കാൻ സാധിക്കും.

RELATED TOPICS: CHENA CUTTING TIPS, ELEPHANT FOOT YAM, CHENA CHORICHIL, CHEMBU CHENA TIPS, KERALA COOKING TIPS


Source link

Back to top button