HEALTH
മുപ്പതുകളുടെ അവസാനത്തിലും മുഖക്കുരുവും അസ്വസ്ഥതകളുമോ? പെരിമെനോപോസിന്റെ മുന്നറിയിപ്പാകാം

പ്രായം കൂടുന്നതിനൊപ്പം സ്ത്രീകളുടെ ശരീരത്തിൽ പല മാറ്റങ്ങളും സംഭവിക്കാറുണ്ട്. ഹോട്ട് ഫ്ളാഷ് (ശരീരത്തിലാകെ പെട്ടെന്ന് ചൂട് പടരുന്ന അവസ്ഥ), മൂഡ് സ്വിങ്, ഉറക്കക്കുറവ്, ബ്രെയിൻ ഫോഗ്(ഏകാഗ്രതക്കുറവ്) എന്നീ അവസ്ഥകളെക്കുറിച്ചൊക്കെ പലർക്കും അറിയാം. എന്നാൽ ആർത്തവവിരാമത്തിന് (Menopause) വർഷങ്ങൾക്ക് മുമ്പേ തന്നെ ചർമ്മത്തിൽ പ്രകടമാകുന്ന മാറ്റങ്ങളെക്കുറിച്ച് പലർക്കും കൃത്യമായ ധാരണയില്ല. മുഖം പെട്ടെന്ന് വരണ്ടുപോകുക, വർഷങ്ങളായി ഉപയോഗിക്കുന്ന ക്രീം പോലും ചർമ്മത്തെ അസ്വസ്ഥമാക്കുക, മുതിർന്ന പ്രായത്തിൽ വീണ്ടും മുഖക്കുരു വരുക… അപ്രതീക്ഷിതമായി സംഭവിക്കുന്ന ഈ മാറ്റങ്ങൾക്ക് കാരണം പെരിമെനോപോസ് എന്ന ഘട്ടമായിരിക്കാം എന്നാണ് വിദഗ്ധർ പറയുന്നത്.എന്താണ് പെരിമെനോപോസ്? ആർത്തവവിരാമത്തിന് മുമ്പുള്ള മാറ്റങ്ങളുടെ കാലഘട്ടമാണ് പെരിമെനോപോസ്. ഇത് രണ്ട് മുതൽ പത്ത് വർഷം വരെ നീണ്ടുനിൽക്കാം. ഈ സമയത്ത് ഈസ്ട്രജൻ, പ്രൊജസ്റ്ററോൺ എന്നീ ഹോർമോണുകളുടെ അളവിൽ വലിയ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുന്നു. മുപ്പതുകളുടെ അവസാനത്തിലും നാൽപ്പതുകളുടെ തുടക്കത്തിലുമുള്ള സ്ത്രീകൾക്ക് ഹോർമോൺ മാറ്റങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് പലപ്പോഴും തിരിച്ചറിയാൻ കഴിയാത്തതിനാൽ, ഈ ഘട്ടം പലർക്കും വൈകിയാണ് മനസ്സിലാകുന്നത്. ഈ ഹോർമോൺ വ്യതിയാനങ്ങളുടെ ആദ്യ സൂചനകളിലൊന്ന് ചർമ്മത്തിലാണ് പ്രകടമാകുന്നത്. പലരും ഇത് പ്രായത്തിന്റെ സ്വാഭാവിക മാറ്റമോ സമ്മർദം കാരണമോ ആണെന്ന് കരുതി അവഗണിക്കാറുണ്ട്.പെരിമെനോപോസ് ഹോർമോണുകളുടെ ക്രമാനുഗതമായ കുറവല്ല ഇതിനു കാരണമെന്നും മറിച്ച് തുടർച്ചയായ ഉയർച്ചതാഴ്ചകളാണെന്നും വിദഗ്ധർ വ്യക്തമാക്കുന്നു. ഈസ്ട്രജന്റെ അളവ് കുറയുമ്പോൾ ടെസ്റ്റോസ്റ്റിറോണിന്റെ സ്വാധീനം താരതമ്യേന കൂടുകയും ചർമ്മത്തിലെ എണ്ണ ഉൽപാദനത്തിലും അണുബാധാ പ്രതികരണങ്ങളിലും മാറ്റങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഒരാഴ്ച അമിതമായി എണ്ണമയമുള്ള ചർമ്മവും അടുത്ത ആഴ്ച വരണ്ട ചർമ്മവുമാകാം അനുഭവപ്പെടുക. മെനോപോസിൽ ഹോർമോൺ നില സ്ഥിരമായി കുറയുന്നതിനാൽ ചർമ്മത്തിലെ മാറ്റങ്ങൾ കൂടുതൽ മനസ്സിലാക്കാൻ കഴിയും. എന്നാൽ പെരിമെനോപോസിൽ അവ തികച്ചും അപ്രതീക്ഷിതമായിരിക്കും.പ്രധാന ലക്ഷണങ്ങൾ മാറാത്ത വരൾച്ച: പെരിമെനോപോസിലെ ഏറ്റവും സാധാരണ ലക്ഷണമാണ് ചർമ്മത്തിലെ വരൾച്ച. എത്ര മോയ്സ്ചറൈസർ പുരട്ടിയാലും ചർമ്മം വരണ്ടതുപോലെ തോന്നാം. ഹയലൂറോണിക് ആസിഡിന്റെയും സെറാമൈഡുകളുടെയും സ്വാഭാവിക ഉൽപാദനം കുറയുന്നതാണ് ഇതിന് കാരണം. ചർമ്മത്തിന്റെ അമിത സെൻസിറ്റിവിറ്റി: വർഷങ്ങളായി പ്രശ്നമില്ലാതെ ഉപയോഗിച്ചിരുന്ന സ്കിൻ കെയർ ഉൽപന്നങ്ങൾ പോലും പെട്ടെന്ന് കുത്തുന്ന പോലെയോ എരിയുന്നതുപോലെയോ ഒക്കെ അനുഭവപ്പെടാം. സൂര്യപ്രകാശത്തിൽ ഇറങ്ങുമ്പോൾ മുഖം ചുവക്കുകയോ ചൂട് അനുഭവപ്പെടുകയോ ചെയ്യുന്നതും സാധാരണമാണ്. മുതിർന്ന പ്രായത്തിൽ മുഖക്കുരു: വർഷങ്ങളായി മുഖക്കുരുവില്ലാതിരുന്ന സ്ത്രീകൾക്ക് താടിയിലും കഴുത്തിലും വേദനയുള്ള കുരുക്കൾ പ്രത്യക്ഷപ്പെടാം. ആൻഡ്രജൻ ഹോർമോണുകളുടെ സ്വാധീനം കൂടുന്നതിനാൽ എണ്ണഗ്രന്ഥികൾ കൂടുതൽ സജീവമാകുന്നതാണ് ഇതിന് കാരണം. സാധാരണയായി ആർത്തവചക്രവുമായി ബന്ധപ്പെട്ടാണ് ഇത്തരം മുഖക്കുരു കാണപ്പെടുന്നത്. ചൊറിച്ചിൽ: ചർമ്മത്തിനടിയിൽ ഉറുമ്പുകൾ ഇഴയുന്നതുപോലുള്ള അസ്വസ്ഥതയോ വ്യക്തമായ കാരണമില്ലാത്ത കടുത്ത ചൊറിച്ചിലോ ചിലർക്ക് അനുഭവപ്പെടാം.എങ്ങനെ തിരിച്ചറിയാം? പെരിമെനോപോസിലെ ചർമ്മമാറ്റങ്ങൾ എക്സിമ, റോസേഷ്യ, തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവയുമായി സാമ്യമുള്ളതാകാം. അതിനാൽ സ്വയം ചികിത്സ നടത്തുന്നതിന് പകരം ഡെർമറ്റോളജിസ്റ്റിന്റെ സഹായം തേടുന്നതാണ് ഉചിതം. ആവശ്യമായാൽ ഗൈനക്കോളജിസ്റ്റിന്റെ വിലയിരുത്തലും സഹായകരമാകും. പെരിമെനോപോസ് സ്ഥിരമായ അവസ്ഥയല്ല, ശരിയായ പരിചരണത്തിലൂടെ ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്താൻ കഴിയുന്നതാണ്.ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Cinema ⏭️


