LIFESTYLE

നിന്ന നിൽപിൽ 30 ലക്ഷം രൂപയുടെ വസ്തു അപ്രത്യക്ഷമായി! കേരളത്തിൽ ഇത് ആദ്യത്തെ അനുഭവമല്ല


തിരുവനന്തപുരം നഗരപ്രാന്തത്തിൽ റോക്കറ്റ് വേഗതയിൽ വികസിതമാകുന്ന ഒരിടത്താണ് സുഹൃത്തും ഭർത്താവും നല്ലൊരു സ്ഥലം വാങ്ങിയത്. സെന്റ് കണക്കിനപ്പുറം സ്ക്വയർഫീറ്റ് കണക്കിൽ വിലപിടിപ്പുള്ള ഭൂമി വാങ്ങിക്കഴിഞ്ഞ് നിർമിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ കെട്ടിട നിർമാണ ചട്ടപ്രകാരമുള്ള സംശയങ്ങൾക്കായി എന്നെ ബന്ധപ്പെട്ടപ്പോൾ, പ്രസ്തുത പ്ലോട്ടിലേക്ക് 12 അടി വീതിയുള്ള വഴി വേണ്ടയിടത്ത് നാലടി വീതി മാത്രമേ ഉള്ളൂ എന്ന് മനസിലായത്. പ്രസ്തുത ആവശ്യത്തിലേക്കായി പ്ലോട്ടിന് മുന്നിൽ  യാതൊരു തരത്തിലും പ്രയോജനപ്പെടുത്താൻ കഴിയാത്ത വിധത്തിലുണ്ടായിരുന്ന അര സെന്റ് ഭൂമി കൂടി വാങ്ങേണ്ടി വന്നു. ഒരു പരസ്യ ബോർഡ് പോലും സ്ഥാപിക്കാൻ കഴിയാത്ത ഭൂമിയാണെങ്കിലും വഴിയുടെ ആവശ്യത്തിലേക്കായതിനാൽ സാധാരണയിലും ഇരട്ടി വിലയിൽ ആ ഭൂമി കൂടി വാങ്ങി, രജിസ്ട്രേഷൻ, പോക്കുവരവ് നടപടികൾ പൂർത്തിയായി, നികുതിയടച്ച്  കൈവശ സർട്ടിഫിക്കറ്റും ലഭ്യമാക്കി. നിലവിലുണ്ടായിരുന്ന നാലടി വീതിയിലുള്ള വഴിയുടെ ഇരുവശത്തുമായി പതിനൊന്നര സെന്റും  പുതിയതായി വഴിക്ക് വാങ്ങിയ അര സെന്റും കൂടി ആകെ പന്ത്രണ്ട്  സെന്റ്  ഭൂമി.അവർ പ്ലാൻ തയാറാക്കി പരിശോധനയ്ക്കായി എന്നെ വീണ്ടും സമീപിച്ചപ്പോൾ തിരുവനന്തപുരം പോലെ ഒരിടത്ത് ചെറിയ അപാകതകൾ പോലും അപേക്ഷ തീർപ്പാക്കുന്നതിൽ വലിയ കാലതാമസം വരുത്തുമെന്നതിനാലാണ് സ്ഥലത്തിന്റെ ഡിജിറ്റൽ സർവേ വിവരങ്ങൾ കൂടി പരിശോധിച്ചേക്കാമെന്ന് ഞാൻ ചിന്തിച്ചത്. ഓൺലൈനായി അവരുടെ ഭൂമിയുടെ വിവരങ്ങൾ തെരഞ്ഞ ഞാൻ പക്ഷേ ഞെട്ടി. ഡിജിറ്റൽ സർവേയ്ക്ക് ശേഷം അവരുടെ കൈവശം പത്തര സെന്റ് ഭൂമി മാത്രമേയുള്ളൂ. ആദ്യത്തെ പതിനൊന്നര സെന്റിൽ ഒരു സെന്റിലേറെ കുറവ്. വഴിയുടെ മറുഭാഗത്തുള്ള അര സെന്റ്  കാണാനേയില്ല. സർവേപ്രകാരം അത് വഴിയുടെ ഭാഗമാണ്. വിവരം പറഞ്ഞപ്പോൾ എന്നേക്കാൾ വലിയ തോതിൽ ഉടമകളും ഞെട്ടിയെന്നത് വേറെ കാര്യം, കാരണം ഏതാണ്ടൊരു മുപ്പതു ലക്ഷം രൂപയാണ് നിന്ന നിൽപിൽ കാണാതായത്.ഇത് ആദ്യത്തെ അനുഭവമല്ല, പലർക്കും ഇത് സംഭവിക്കുന്നുണ്ട്. 1960 കളിലാണ് തിരുവിതാംകൂർ- കൊച്ചി എന്നീ നാട്ടുരാജ്യങ്ങളും മദ്രാസ് പ്രസിഡൻസിയിലെ മലബാർ ജില്ലയും കൂടിച്ചേർന്ന കേരളമെന്ന പ്രദേശത്തെ സർവേ രേഖകൾ പ്രകാരം ഭൂമികൾ FMB (ഫീൽഡ് മെഷർമെന്റ് ബുക്ക്) അത് പ്രകാരം ഓരോ സർവേ നമ്പർ ഭൂമിയും കൃത്യമായ അളവു സഹിതം വില്ലേജ് ഓഫിസുകളിൽ ക്രോഡീകരിച്ചു സൂക്ഷിക്കാനാരംഭിച്ചത്.


Source link

CINEMA

CINEMA

Back to top button