LIFESTYLE

ഇതുകൊണ്ട് ഇങ്ങനെയും ഗുണമുണ്ടായിരുന്നോ? വൈ ഫൈ സ്പീഡ് കൂട്ടാൻ അലുമിനിയം ഫോയിൽ


പ്രതീകാത്മക ചിത്രം

ഡാറ്റ ഉപഭോഗം വർദ്ധിക്കുന്ന ഈ കാലത്ത് പലരും അമിതമായി ആശ്രയിക്കുന്ന ഒന്നാണ് ‘വൈഫൈ’. സ്‌മാർട്ട്‌ഫോൺ, ടാബ്‌ലെറ്റ്, കമ്പ്യൂട്ട‌ർ, ലാപ്ടോപ്പ് തുടങ്ങിയ ഉപകരണങ്ങൾ ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് വൈഫൈ.

വീട്ടിൽ വൈ-ഫൈ ഉണ്ടെങ്കിലും മികച്ച സിഗ്നൽ ലഭിക്കുന്നില്ല എന്ന പ്രശ്‍നം പലർക്കും അനുഭവപ്പെടാറുണ്ട്. ജോലി സംബന്ധമായുള്ള മീറ്റിംഗുകൾക്കിടയിൽ സിഗ്നൽ ലഭിക്കാതെ വരുന്നത് പലരെയും പ്രതിസന്ധിയിലാക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പലപ്പോഴും എന്ത് ചെയ്യണമെന്നറിയാതെ നിൽക്കേണ്ടിവരും. എന്നാൽ ഇനി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ല. അഥവാ ഉണ്ടായാൽ കയ്യിൽ അലുമിനിയം ഫോയിൽ മാത്രം മതി, വളരെ എളുപ്പത്തിൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും.

കേൾക്കുമ്പോൾ അത്ഭുതം തോന്നുമെങ്കിലും സംഭവം സിംബിളാണ്. ആദ്യം ഒരു കാർഡ്ബോർഡ് റോളിൽ അലുമിനിയം ഫോയിൽ പേപ്പർ നന്നായി ചുറ്റണം. ശേഷം ഇത് റൂട്ടറിന്റെ ആന്റിനയിൽ ഘടിപ്പിക്കണം. ഇത് റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിച്ച് സിഗ്നൽ വർദ്ധിപ്പിക്കുന്നു. ഇതുവഴി നിങ്ങൾക്ക് വൈഫൈ സ്പീഡ് കൂട്ടാനാകും. കുറഞ്ഞ ചിലവിലുള്ള ഇത്തരം റിഫ്ലക്ടറുകൾ വയർലെസ് കവറേജ് വർദ്ധിപ്പിക്കുമെന്ന് ഡാർട്ട്മൗത്ത് വൈപ്രിന്റ് ഗവേഷണം സ്ഥിരീകരിച്ചിട്ടുണ്ട്.

English Summary

Many users face poor home Wi-Fi signals, often disrupting online meetings. A simple, low-cost solution involves using aluminum foil. By wrapping foil around a cardboard roll and attaching it to a router’s antenna, users can reflect radio waves to boost signal strength and increase Wi-Fi speed. Dartmouth WiPrint research confirms these reflectors enhance wireless coverage effectively.
RELATED TOPICS: ALUMINUM FOIL WIFI TRICK, IMPROVE WIFI SIGNAL, WIFI BOOSTER HACK, WIFI


News ⏭️

Back to top button