BUSINESS
കേരളത്തില്‍ മറഞ്ഞിരിക്കുന്ന നിധി; ലോകശ്രദ്ധ നേടി ‘വിഴിഞ്ഞം’; അദാനി- എംഎസ്‌സി വമ്പന്‍ സഖ്യം നേട്ടമാകുന്നതെങ്ങനെ?

Vizhinjam Port: വിഴിഞ്ഞം തുറമുഖത്തിന്റെ 49% ഓഹരി സ്വന്തമാക്കാന്‍ ലോക വമ്പന്‍മാരായ എംഎസ്‌സി എത്തുന്നു. അദാനി പോര്‍ട്ട്‌സുമായി തന്ത്രപരമായ പങ്കാളിത്തം. ഈ നിക്ഷേപം കേരളത്തിന്റെ ഭാവി മാറ്റുമോ?Adani- MSC Vizhinjam Port Deal: ലോക മാരിടൈം ഭൂപടത്തില്‍ കേരളത്തിലെ വിഴിഞ്ഞം ഒരു പിടികിട്ടാപ്പുള്ളിയാകുകയാണ്. പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങള്‍ക്കുള്ളില്‍ വിഴിഞ്ഞം തുറമുഖം കൈവരിച്ച നേട്ടങ്ങള്‍ ആരെയും അമ്പരപ്പിക്കുകയാണ്. നാള്‍ക്കുനാള്‍ ഈ തുറമുഖത്തിന്റെ പ്രാധാന്യവും, സാധ്യതകളും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ 49% ഓഹരികള്‍ ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എം. എസ്. സി (MSC Group) യുടെ ടെര്‍മിനല്‍ വിഭാഗമായ ടി. ഐ. എല്‍ (TiL) ഏറ്റെടുക്കുന്നുവെന്ന വാര്‍ത്ത ആഗോള സംസാര വിഷയമായി മാറുകയാണ്. തുറമുഖത്തിന്റെ ഓപ്പറേറ്ററായ അദാനി പോര്‍ട്ടുമായി ചേര്‍ന്നാണ് ഈ നീക്കമെങ്കിലും, കേരളത്തെ സംബന്ധിച്ച് വന്‍ നേട്ടമാകും ഇതെന്നാണ് വിലയിരുത്തല്‍.അദാനി – എം. എസ്. സി കൂട്ടുകെട്ട്അദാനി പോര്‍ട്‌സും (APSEZ), എം. എസ്. സി ഗ്രൂപ്പും തമ്മിലുള്ള വലിയൊരു ബിസിനസ് സഖ്യമാണ് തെളിയുന്നത്. തുറമുഖത്തിന്റെ 51% ഓഹരികള്‍ അദാനി ഗ്രൂപ്പിന്റെ പക്കല്‍ തന്നെ തുടരുമെന്നതാണ് മറ്റൊരു പ്രധാന വിഷയം. ഏകദേശം 27,000 കോടി രൂപ മൂല്യം കണക്കാക്കുന്ന വിഴിഞ്ഞം പ്രൊജക്ടില്‍, 49% ഓഹരിക്കായി എം. എസ്. സി ഗ്രൂപ്പ് ഏകദേശം 13,000 കോടിയിലധികം രൂപയാണ് (1.397 ബില്യണ്‍ ഡോളര്‍) നിക്ഷേപിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഒരു ഇന്ത്യന്‍ തുറമുഖ അടിസ്ഥാന സൗകര്യ മേഖലയില്‍ നടക്കുന്ന ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപമായിരിക്കും ഇത്. മുന്ദ്ര, എന്നൂര്‍ തുറമുഖങ്ങള്‍ക്ക് ശേഷം അദാനിയും എം. എസ്. സിയും ഒന്നിക്കുന്ന മൂന്നാമത്തെ പ്രൊജക്ട് കൂടിയാണിത്.എന്തുകൊണ്ട് വിഴിഞ്ഞം തുറമുഖം? ലോകത്തെ വമ്പന്‍ കമ്പനികളുടെയെല്ലാം കണ്ണ് നിലവില്‍ വിഴിഞ്ഞത്തിനു മേലാണ്. ഈ തുറമുഖത്തിന്റെ സാധ്യതകള്‍ അത്രയേറെയാണ്. പ്രകൃതിയുടെ മനോഹരമായ സൃഷ്ടിയാണ് ഈ വിഴിഞ്ഞം തുറമുഖത്തെ പ്രധാനമാക്കുന്നത്. വിഴിഞ്ഞം തീരത്തിന് 18 മുതല്‍ 20 മീറ്റര്‍ വരെ സ്വാഭാവിക ആഴമുണ്ട്. ഇത് ലോകത്തെ ഏറ്റവും വലിയ ഭീമന്‍ കണ്ടെയ്‌നര്‍ കപ്പലുകള്‍ക്ക് പോലും എളുപ്പത്തില്‍ അടുക്കാന്‍ വഴിയൊരുക്കുന്നു.വിഴിഞ്ഞം തുറമുഖം സ്ഥിതിചെയ്യുന്നത് അന്താരാഷ്ട്ര കപ്പല്‍ ചാനലിനോട് ചേര്‍ന്നാണ്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര സമുദ്ര വ്യാപാര പാതയിലേയ്ക്ക് കേവലം 10 നോട്ടിക്കല്‍ മൈല്‍ മാത്രമാണ് വിഴിഞ്ഞത്തു നിന്നുള്ള ദൂരം. പ്രവര്‍ത്തനം തുടങ്ങി വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ 2 മില്യണ്‍ TEU കാര്‍ഗോ കൈകാര്യം ചെയ്ത് ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബായി വിഴിഞ്ഞം മാറിക്കഴിഞ്ഞു. ഇത് വമ്പന്‍ കമ്പനികളെ ആകര്‍ഷിക്കുന്നു.നിക്ഷേപം കേരളത്തിന് നേട്ടമാകുമോ? നിലവില്‍ 16 ലക്ഷം TEU (Twenty-foot Equivalent Units) ശേഷിയാണ് വിഴിഞ്ഞം തുറമുഖത്തിനുള്ളത്. 2028 ഡിസംബറോടെ ഈ ശേഷി 5 മടങ്ങ് വര്‍ധിപ്പിച്ച് 57 ലക്ഷം TEU ആക്കാന്‍ പദ്ധയിട്ടിരിക്കുന്നു. ഈ നിക്ഷേപം ഈ ലക്ഷ്യം എളുപ്പമാക്കും. ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് ലൈനായ എം. എസ്. സി തന്നെ പങ്കാളിയാകുന്നത് വിഴിഞ്ഞത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുകയാണ്. ഇവരുടെ പടുകൂറ്റന്‍ കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തുന്നത് സംസ്ഥാനത്തിനും, ഇന്ത്യയ്ക്ക് വലിയ വരുമാനം സൃഷ്ടിക്കും. വിഴിഞ്ഞം ഒരു ആഗോള വ്യാപാര ഹബ്ബായി മാറുകയാണ്. നിലവില്‍ സിംഗപ്പൂര്‍, കൊളംബോ, ദുബായ് തുറമുഖങ്ങളെ ആശ്രയിക്കുന്ന അന്താരാഷ്ട്ര ബിസിനസുകള്‍ ഇനി വിഴിഞ്ഞം വഴി റൂട്ട് ചെയ്യപ്പെടും. വിഴിഞ്ഞം തുറമുഖത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് പതിനായിരകണക്കിന് തൊഴിലവസരങ്ങള്‍ കേരളത്തില്‍ പ്രത്യക്ഷമായും, പരോക്ഷമായും സൃഷ്ടിക്കപ്പെടും. ഹോട്ടലുകള്‍, ലോജിസ്റ്റിക്‌സ് പാര്‍ക്കുകള്‍, കണക്റ്റിവിറ്റി റോഡുകള്‍ എന്നിവ വഴി കേരളത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം ലഭിക്കും.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ഈ പദ്ധതി നടപ്പാകണമെങ്കില്‍ നിയമപരമായ അനുമതികളും, സര്‍ക്കാര്‍ ക്ലിയറന്‍സുകളും സമയബന്ധിതമായി ലഭിക്കണം. പ്രത്യേകിച്ച് ഇടപാട് വിദേശബന്ധമുള്ളതാണ്. അതിനാല്‍ കേന്ദ്രത്തിന്റെ പച്ചക്കൊടി അനിവാര്യമാണ്. നിലവിലെ കരാര്‍ പ്രകാരം നിശ്ചിത വര്‍ഷങ്ങള്‍ക്ക് ശേഷം (2075 -ല്‍) തുറമുഖം പൂര്‍ണ്ണമായും സംസ്ഥാന സര്‍ക്കാരിന് കൈമാറേണ്ടതുണ്ട്. അത്തരം ഘട്ടങ്ങളില്‍ വിദേശ നിക്ഷേപ കമ്പനിയുടെ റോള്‍ എന്തായിരിക്കും എന്നതില്‍ വ്യക്തത ആവശ്യമാണ്. തുറമുഖത്തിന്റെ വികസനത്തിനൊപ്പം തന്നെ തീരദേശവാസികളുടെ പുനരധിവാസവും, പ്രാദേശികമായ വികസനം എന്നി ഉറപ്പാക്കേണ്ടതുണ്ട്.ശ്രീജിത്ത് എസ് നെ കുറിച്ച് ശ്രീജിത്ത് എസ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർദി ഇക്കണോമിക് ടൈംസ് മലയാളത്തിലെ സീനിയര്‍ കണ്ടന്റ് പ്രൊഡ്യൂസറാണ് ശ്രീജിത്ത് എസ്. കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ബിസിനസ് റൈറ്ററാണ്. 2021 ഓഗസ്റ്റില്‍ ടൈംസ് ഇന്റര്‍നെറ്റ് ലിമിറ്റഡില്‍ ചേര്‍ന്ന ശ്രീജിത്ത്, ആദ്യ വര്‍ഷം സമയം മലയാളം പോര്‍ട്ടലില്‍ ബിസിനസ് സെഷന്‍ കൈകാര്യം ചെയ്തു. തുടര്‍ന്നാണ് ദി ഇക്കണോമിക് ടൈംസ് മലയളാത്തിന്റെ ഭാഗമായത്. 2016 മുതല്‍ ബിസിനസ് ജേണലിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. മംഗളം ദിനപ്പത്രത്തില്‍ ബിസിനസ് സബ് എഡിറ്റര്‍ ആയാണ് കരിയര്‍ ആരംഭിച്ചത്. ഇവിടെ അഞ്ചു വര്‍ഷം ബിസിനസ് വാര്‍ത്തകള്‍ കൈകാര്യം ചെയ്തു. ഓഹരി വിപണി (ഓഹരി, മ്യൂച്വല്‍ഫണ്ട്), പേഴ്സണല്‍ ഫിനാന്‍സ് (സമ്പാദ്യ പദ്ധതികള്‍, സര്‍ക്കാര്‍ പദ്ധതികള്‍, മറ്റു നിക്ഷേപ പദ്ധതികള്‍), ആഗോള ബിസിനസ് (സര്‍ക്കാര്‍ കരാറുകള്‍, കമ്പനി ഡീലുകള്‍) സംബന്ധമായ വാര്‍ത്തകളിലാണ് പ്രാവീണ്യം. ഇതിനു പുറമേ എംഎസ്എംഇ, പൊതു ബിസിനസ് വാര്‍ത്തകള്‍ എന്നിവയും മികച്ച രീതിയില്‍ കൈകാര്യം ചെയ്തുവരുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും, കോട്ടയം പ്രസ് ക്ലബില്‍ നിന്ന് ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമയും, ജേണലിസത്തില്‍ ബിരുദാന്തര ഡിപ്ലോമയും നേടിയ വ്യക്തിയാണ് ശ്രീജിത്ത്. കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ പ്രൊഫഷണല്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. 2021- 22ല്‍ ടൈംസ് ഗ്രൂപ്പ് ‘റൈസിംഗ് സ്റ്റാര്‍’ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.Read More
Source link


