NEWS
ശബരിമല തീർത്ഥാടനം: ഒരുക്കങ്ങളും സൗകര്യങ്ങളും അറിയാൻ എഡിജിപി പി. വിജയന്റെ വെബിനാർ; രജിസ്ട്രേഷൻ ആരംഭിച്ചു

കോട്ടയം ∙ വരാനിരിക്കുന്ന മണ്ഡലകാലത്തിനായി ശബരിമല തീർഥാടകരെ സ്വീകരിക്കാനുള്ള വിപുലമായ തയാറെടുപ്പുകൾ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായി ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ് നടപടികൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. ഭക്തരുടെ മലകയറ്റവും ദർശനവും കൂടുതൽ സുഗമമാക്കുന്നതിനായി മനോരമ ഓൺലൈൻ ഒരുക്കുന്ന ‘മനസ്സൊരുക്കാം മലയാത്രയ്ക്ക്’ എന്ന വെബിനാർ നവംബർ 4 ബുധനാഴ്ച വൈകിട്ട് 6 മണിക്ക് നടക്കും.
ശബരിമല പൊലീസ് ചീഫ് കോഓർഡിനേറ്റർ എഡിജിപി പി. വിജയൻ വെബിനാറിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കും. തുടർന്ന് തീർഥാടകരുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകും. വെബിനാറിൽ പങ്കെടുക്കാൻ മുൻകൂട്ടി റജിസ്റ്റർ ചെയ്യേണ്ടതുണ്ട്. തികച്ചും സൗജന്യമായ ഈ സേവനം പ്രയോജനപ്പെടുത്താൻ ഉടൻ തന്നെ റജിസ്റ്റർ ചെയ്യുക.




