തമിഴ് സിനിമയിലേക്ക് മടങ്ങിയെത്തി ഷെയ്ൻ നിഗം

ഷാം സൂര്യ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ വെച്ച് വർണാഭമായ പൂജയോടെ തുടക്കമായി. ഷെയ്ൻ നിഗമാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിൽ നായകനായി എത്തുന്നത്. വാലി മോഹൻദാസ് ഒരുക്കിയ ‘മദ്രാസ് കാരൻ’ എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷമായിരുന്നു ഷെയ്ൻ നിഗം തമിഴ് സിനിമാ ലോകത്തേക്ക് കാൽവെച്ചത്.
ഷെയ്ൻ നിഗത്തിനൊപ്പം സത്യരാജ്, ജോൺ കൊക്കൻ, ഫർഹാൻ ഫാസിൽ എന്നിവരും ചിത്രത്തിൽ നിർണായക വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഫർഹാൻ ഫാസിലിന്റെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. പൂജ രാമചന്ദ്രൻ, മുനിഷ്കാന്ത്, ആയിഷ സീനത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
മലയാളത്തിലെ പ്രശസ്ത സംവിധായകൻ ആഷിഖ് അബുവാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. തമിഴ് സിനിമയിൽ ആദ്യമായാണ് ആഷിഖ് അബു ക്യാമറ ചലിപ്പിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. റൈഫിൾ ക്ളബിന് ശേഷം ട്രൂ സ്റ്റോറീസിന്റെ ബാനറിൽ വിശാൽ വിൻസെന്റ് ടോണി നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
‘കാന്താര’, ‘കാന്താര ചാപ്റ്റർ 1’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ അജനീഷ് ലോക്നാഥാണ് ഈ ചിത്രത്തിന് സംഗീതം നൽകുന്നത്. ചിത്രസംയോജനം നിർവഹിക്കുന്നത് ശ്രീജിത്ത് സാരംഗാണ്. കലാസംവിധാനം: വീരമണി ഗണേശൻ, സംഘട്ടനം: പി.സി. സ്റ്റണ്ട്, വസ്ത്രാലങ്കാരം: എ. കവിത, കോസ്റ്റ്യൂം: മുത്തുൽ ഹഫീസ്, മേക്കപ്പ്: കാർത്തിക് ഹരി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: എം. കണ്ണൻ, ജോൺ കൊക്കൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: എസ്. ശിവകുമാർ, പ്രൊഡക്ഷൻ കൺട്രോളർ: പ്രജീഷ് കെ.ടി.കെ, പി.ആർ.ഒ: ഐശ്വര്യ രാജ്.




