NEWS

റിവേഴ്സ് എടുത്ത വാഹനം ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പാലാ∙ ഭർത്താവ് കാർ റിവേഴ്സ് എടുക്കുന്നതിനിടെ അബദ്ധത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഭാര്യ ദാരുണാന്ത്യം വരിച്ചു. ഈ ഞെട്ടിക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നു. കിടങ്ങൂർ സൗത്ത് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പട്ടേലിൽ ശോഭന കുമാരി (66) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.

ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത് ഇങ്ങനെ: ശോഭന കുമാരിയും ഭർത്താവ് മുള്ളീധരൻപിള്ളയും ഒരു യാത്ര കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയതായിരുന്നു. വീടിന് മുന്നിൽ വാഹനം പാർക്ക് ചെയ്യുന്നതിനായി ഭർത്താവ് കാർ പിന്നിലേക്ക് എടുക്കുമ്പോൾ, അപ്രതീക്ഷിതമായി നിയന്ത്രണം വിട്ട് പുറത്തുനിന്ന ശോഭന കുമാരിയെ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടനെ നാട്ടുകാർ ചേർന്ന് ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിടങ്ങൂർ ഭാരതീയ വിദ്യാമന്ദിരം സ്കൂളിലെ റിട്ടയേർഡ് ഹെഡ്മിസ്ട്രസ് ആയിരുന്നു അന്തരിച്ച ശോഭന കുമാരി.

Fashion ⏭️

Back to top button