NEWS

ഇ-20 പെട്രോൾ: സുരേഷ് ഗോപിയുടെ പ്രസ്താവന വിവാദത്തിൽ

തൃശൂർ ∙ ഇ-20 പെട്രോളിന്റെ സാങ്കേതികവശങ്ങളെക്കുറിച്ച് അറിവില്ലാത്തവരാണ് ഇതിനെ രാഷ്ട്രീയമായ തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്നതെന്നും, പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. എഥനോളിന്റെ മിശ്രണവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ഒരു പരാതി പോലും കേന്ദ്ര സർക്കാരിന് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്തെങ്കിലും തരത്തിലുള്ള പരാതികൾ ഉയർന്നു വന്നാൽ സിബിഐ അന്വേഷണം ഉറപ്പാണെന്നും, എന്നാൽ അത്തരം ഘട്ടങ്ങളിൽ ചിലർ അന്വേഷണ ഏജൻസിക്കെതിരെ രംഗത്തുവരുന്നത് പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം ആരോപണങ്ങൾ പൂർണ്ണമായും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതാണെന്നും സുരേഷ് ഗോപി തുറന്നടിച്ചു.

Fashion ⏭️

Back to top button