NEWS

പട്ടാഴിയിൽ ദമ്പതികൾ കൊല്ലപ്പെട്ട നിലയിൽ: ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

കൊല്ലം ജില്ലയിലെ പട്ടാഴിയിൽ ദാരുണമായ കൊലപാതകവും ആത്മഹത്യയും. കലയപുരം സ്വദേശിനിയായ ക്രിസ്റ്റിയെ ഭർത്താവ് ബിനു തോമസ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ബിനുവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.

കുടുംബപ്രശ്നങ്ങളാണ് ഈ ദാരുണ സംഭവത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഏറെ നാളായി ഇരുവരും പിണങ്ങി മാറി താമസിക്കുകയായിരുന്നു. തങ്ങളുടെ വീട്ടുസാധനങ്ങൾ എടുക്കുന്നതിനായി ക്രിസ്റ്റി എത്തിയ സമയത്താണ് ബിനു ആക്രമണം നടത്തിയത്. തുടർന്ന് ബിനു ജീവനൊടുക്കുകയായിരുന്നു.

Fashion ⏭️

Back to top button