‘ശ്വേതയിലെ പകയുടെ തുടക്കം ബിഗ് ബോസിൽ നിന്ന്, ചേർത്തുനിർത്തുന്നവർക്ക് പണിയുറപ്പ്’

മായ വിശ്വനാഥ്
കൊച്ചി: ശ്വേതാ മേനോനും അൻസിബ ഹസനും തമ്മിലുള്ള പ്രശ്നങ്ങളുടെ തുടക്കം അമ്മ സംഘടനയിൽവച്ചല്ലെന്ന് തുറന്നടിച്ച് നടി മായ വിശ്വനാഥ്. റിയാലിറ്റി ഷോയായ ബിഗ് ബോസിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്ത കാലം മുതൽ തുടങ്ങിയതാണ് അൻസിബയോടുള്ള ശ്വേതയുടെ പകയെന്ന് മായ വിശ്വനാഥ് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
മൂർഖനോ അണലിക്കോ പോലും ശ്വേതയുടെ അത്രയും പക കാണില്ലെന്നും അവർ കുറ്റപ്പെടുത്തി. ബിഗ് ബോസ് വേദിയിൽ മോഹൻലാൽ എത്തിയപ്പോൾ അൻസിബ അദ്ദേഹത്തിന്റെ കാൽ തൊട്ട് വണങ്ങിയിരുന്നു. എന്നാൽ തൊട്ടടുത്തുണ്ടായിരുന്ന ശ്വേതയുടെ കാൽ തൊട്ട് വണങ്ങാൻ അൻസിബ കൂട്ടാക്കിയില്ല. ഇതാണ് ശ്വേതയ്ക്ക് അൻസിബയോടുള്ള പകയുടെ തുടക്കമെന്ന് മായ പറഞ്ഞു.
ശ്വേതയുടെ സ്ഥാനത്ത് കവിയൂർ പൊന്നമ്മയോ ലളിതാമ്മയോ ആയിരുന്നെങ്കിൽ അൻസിബ തീർച്ചയായും കാൽ തൊട്ട് വണങ്ങുമായിരുന്നെന്നും എന്നാൽ ശ്വേതയുടെ കാൽ തൊട്ട് തൊഴേണ്ട യാതൊരു ആവശ്യവുമില്ലെന്നും മായ വ്യക്തമാക്കി. പിടിച്ച് വാങ്ങുന്ന ബഹുമാനമല്ല നമുക്ക് വേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
ബിഗ് ബോസ് ഷോയ്ക്ക് ഉള്ളിൽ വച്ചും അൻസിബ പറയുന്ന ന്യായങ്ങളെ എതിർത്ത് മറ്റ് അപരിചിതരെയാണ് ശ്വേത പിന്തുണച്ചിരുന്നതെന്നും അവർ ആരോപിച്ചു. ശ്വേത ആരെയാണോ കൂടെ ചേർത്ത് നിർത്തുന്നത് അവർക്കെല്ലാം പിന്നീട് പണി കൊടുക്കാറുണ്ടെന്നും അമ്മയിലെ എല്ലാവർക്കും ഇത്തരത്തിൽ പണി കിട്ടിയിട്ടുണ്ടെന്നും മായ വിശ്വനാഥ് അഭിമുഖത്തിൽ തുറന്നടിച്ചു.
English Summary
Actress Maya Viswanath revealed the conflict between Shweta Menon and Ansiba Hassan began during their Bigg Boss stint, not in AMMA. Maya stated Shweta’s animosity stemmed from Ansiba touching Mohanlal’s feet but not Shweta’s on the show. Viswanath further alleged Shweta eventually betrays those she initially supports.
Business ⏭️


