BUSINESS
ബജറ്റിൽ പ്രഖ്യാപിച്ച ജ്വല്ലറി പാർക്ക് ഈ വർഷം വരുമെന്ന് മുഖ്യമന്ത്രി; എറണാകുളം മുതൽ തൃശൂർ വരെ ഗോൾഡ് ഹബ്ബ്

അങ്കമാലി ∙ ബജറ്റിൽ പ്രഖ്യാപിച്ച ജ്വല്ലറി പാർക്ക് ഈ വർഷം തന്നെ തുടങ്ങുമെന്നും എറണാകുളം മുതൽ തൃശൂർ വരെയുള്ള പ്രദേശത്തെ ഗോൾഡ് ഹബ്ബാക്കി മാറ്റുമെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ. അഡ്ലക്സ് കൺവൻഷൻ സെന്ററിൽ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (കെജിഎസ്എംഎ) സംസ്ഥാന കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കെജിഎസ്എംഎ പ്രസിഡന്റ് കെ.സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ട്രഷറർ സി.വി.കൃഷ്ണദാസ് ഗോൾഡ് ഹബ്ബിന്റെ കരട് റിപ്പോർട്ട് അവതരിപ്പിച്ചു. വൈബ് 9 വെബ്സൈറ്റ് നടി നമിത പ്രമോദ് ഉദ്ഘാടനം ചെയ്തു. മന്ത്രി റോജി എം.ജോൺ, ബെന്നി ബഹനാൻ എംപി, കെജിഎസ്എംഎ ജനറൽ സെക്രട്ടറി എസ്.അബ്ദുൽ നാസർ, വർക്കിങ് പ്രസിഡന്റ് പി.കെ.ഐമു ഹാജി, ബി. പ്രേമാനന്ദ്, എം.വിനീത്, സക്കീർ ഹുസൈൻ, രത്നകല രത്നാകരൻ, നവാസ് പുത്തൻവീട്, ഫൈസൽ അമീൻ, എസ്.പാലനി, അഹമ്മദ് പൂവിൽ, എം.സി.ദിനേശൻ, നിതിൻ തോമസ്, ടി.വി.മനോജ് കുമാർ, കെ.എം.സ്കറിയാച്ചൻ, അബ്ദുൽ അസീസ് എർബാദ്, പി.ടി.അബ്ദുറഹ്മാൻ ഹാജി, എൻ.ടി.കെ.ബാപ്പു, വി.ഗോപി, സി.എച്ച്.ഇസ്മായിൽ, അരുൺ മല്ലാർ, സലാം ഹൈറ എന്നിവർ പ്രസംഗിച്ചു.
Source link


