LATEST NEWS

‘ഒന്നുകിൽ കരാർ, അല്ലെങ്കിൽ…., എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം’: ട്രംപിന്റെ മുന്നറിയിപ്പ്


വാഷിങ്ടൻ∙ ഇറാനുമായുള്ള ചർച്ചകളുടെ അവസാന ഘട്ടത്തിലാണ് അമേരിക്കയെന്നും കരാറിൽ ഒപ്പുവെക്കാൻ വിസമ്മതിച്ചാൽ ഇത്തിരി കടുത്ത രീതിയിൽ യുഎസ് പ്രതികരിക്കുമെന്നും ട്രംപിന്റെ മുന്നറിയിപ്പ്. . ഗ്രോട്ടൺ, കണെക്റ്റിക്കട്ട് എന്നിവിടങ്ങളിലേക്കുള്ള യാത്രാമധ്യേ സൈനികതാവളമായ ജോയിന്റ് ബേസ് ആൻഡ്രൂസിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. ഇറാനുമായി ഞങ്ങൾ അവസാന ഘട്ട ചർച്ചയിലാണ്. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം. ഒന്നുകിൽ അവർക്ക് ഒരു കരാർ ലഭിക്കും, അല്ലെങ്കിൽ ഞങ്ങൾ കുറച്ച് മോശം കാര്യങ്ങൾ ചെയ്യും. പക്ഷേ അത് സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു. 


Source link

Back to top button