NEWS

ഓപ്പറേഷൻ സിന്ദൂർ: വീരമൃത്യു വരിച്ചവരുടെ പേരുകൾ പുറത്ത്; വീണയുടെ മൊഴികളിൽ വ്യക്തതയില്ലെന്ന് ഇ.ഡി – പ്രധാന വാർത്തകൾ


ഓപ്പറേഷൻ സിന്ദൂറിനിടെ വീരമൃത്യു വരിച്ച 6 സൈനികരുടെ പേരുവിവരങ്ങൾ ആദ്യമായി ഇന്ത്യ പുറത്തുവിട്ടതും സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ ടി.വീണയുടെ മൊഴികളിൽ വ്യക്തതയില്ലെന്ന് ഇ.ഡി വെളിപ്പെടുത്തിയതുമാണ് ഇന്നത്തെ പ്രധാന വാർത്തകളിൽ ചിലത്. സത്യപ്രതിജ്ഞാ വിവാദത്തിലും തമ്മിലടിയിലും കലങ്ങി മറിയുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫ് അവിശ്വാസ നീക്കം നടത്തുന്നതും രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് രാജിവച്ചതും വാർത്തയായി. സ്വർണക്കൊള്ളക്കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമം നടന്നതായി പ്രത്യേക അന്വേഷണ സംഘം വിലയിരുത്തിയതും ശ്രദ്ധിക്കപ്പെട്ടു. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ ഒരിക്കൽക്കൂടി…ഓപ്പറേഷൻ സിന്ദൂറിനിടെ വീരമൃത്യു വരിച്ച 6 സൈനികരുടെ പേരുവിവരങ്ങൾ ആദ്യമായി പുറത്തുവിട്ട് ഇന്ത്യ. പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി മേയിലാണ് പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ ഇന്ത്യ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ ആക്രമണം നടത്തിയത്.അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിൽ ഭക്തർ നൽകിയ സംഭാവനയിൽനിന്നു കോടികൾ തട്ടിയെടുത്ത സംഭവത്തിൽ രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് രാജിവച്ചു. ട്രസ്റ്റിയായ അനിൽ മിശ്രയും രാജിവച്ചു.


Source link

Back to top button