എസ്എസ്എൽസി ബുക്കിലെ പേരു തിരുത്താനുള്ള ഫീസ് അഞ്ചിരട്ടി കൂട്ടി

തിരുവനന്തപുരം : എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകളിൽ പേരു തിരുത്തുന്നതിനുള്ള ഫീസ് കുത്തനെ വർദ്ധിപ്പിച്ചു. നിലവിൽ ഈടാക്കിയിരുന്ന 30 രൂപയിൽ നിന്ന് 150 രൂപയായാണ് ഫീസ് ഉയർത്തിയത്. ഏകദേശം അഞ്ചുമടങ്ങ് വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്.
സർട്ടിഫിക്കറ്റ് അച്ചടി, അനുബന്ധ പ്രിന്റിംഗ് ചെലവുകൾ എന്നിവ പരിഗണിക്കുമ്പോൾ നിലവിലെ 30 രൂപ അപര്യാപ്തമാണെന്ന പരീക്ഷാ കമീഷണറുടെ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയായിരുന്നു. ഗസറ്റ് വിജ്ഞാപനത്തിലൂടെ പേരുമാറ്റം വരുത്തിയ ശേഷം എസ്എസ്എൽസി ബുക്കിൽ തിരുത്തൽ വരുത്തുന്നതിന് നേരത്തെ പ്രത്യേക ഫീസ് നിശ്ചയിച്ചിരുന്നില്ല. നിലവിൽ മറ്റ് തിരുത്തലുകൾക്ക് ഈടാക്കിയിരുന്ന അതേ ഫീസാണ് ഇതിനും സ്വീകരിച്ചിരുന്നത്. ഈ തുകയാണ് ഇപ്പോൾ പരിഷ്കരിച്ച് ഉത്തരവായിരിക്കുന്നത്.
Source link
NEWS


