BUSINESS

Q1 Results: അറ്റാദായത്തിൽ 27% കുതിപ്പ്, വരുമാനത്തിൽ 12% വർധന; ശ്രദ്ധ നേടാൻ ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് ഓഹരികൾ


പ്രമുഖ ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ കൺസ്യൂമർ പ്രൊഡക്‌ട്‌സ് ലിമിറ്റഡ് (Tata Consumer Products) നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ (Q1FY27) പ്രവർത്തന ഫലങ്ങൾ പ്രഖ്യാപിച്ചു. കമ്പനിയുടെ അറ്റാദായം മുൻവർഷത്തെ അപേക്ഷിച്ച് (YoY) 28% വർദ്ധിച്ച് 427 കോടി രൂപയായി ഉയർന്നു. സമാന കാലയളവിൽ ടാറ്റ കൺസ്യൂമറിന്റെ ആകെ വരുമാനം 12 ശതമാനം വദ്ധനയോടെ 5,349 കോടിയിലെത്തി. ആഭ്യന്തര ബിസിനസിൽ മികച്ച വളർച്ചയാണ് ജൂൺ പാദത്തിൽ കമ്പനി നേടിയത്. ബിസിനസ് പ്രകടനം ഇങ്ങനെ..ഇന്ത്യൻ ബിസിനസ് സെഗ്മെന്റിലും കമ്പനി വളർച്ച നേടി. തേയില, ഉപ്പ് തുടങ്ങിയ പ്രധാന ഉൽപ്പന്നങ്ങൾ അടങ്ങുന്ന ഇന്ത്യയിലെ ഉപഭോക്തൃ വിഭാഗത്തിൽ ശക്തമായ വിൽപ്പന വളർച്ച നേടാൻ കമ്പനിക്ക് സാധിച്ചു.അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം നിലനിൽക്കുമ്പോഴും കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെയും ചെലവ് നിയന്ത്രണത്തിലൂടെയും ലാഭക്ഷമത നിലനിർത്താൻ കഴിഞ്ഞതായി ടാറ്റ കൺസ്യൂമർ അവകാശപ്പെട്ടു. ലാഭമാർജിനിലുണ്ടായ വർദ്ധനവുംസ അസംസ്കൃത വസ്തുക്കളുടെ കുറ‍ഞ്ഞ ചെലവുകളുമാണ് (Input costs) ഈ പാദത്തിൽ കമ്പനിയുടെ ലാഭക്ഷമത ഉയർത്താൻ സഹായിച്ചത്. ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് വിൽപനയിലുണ്ടായ വർദ്ധനവും, ഓപ്പറേഷണൽ അടിസ്ഥാനത്തിലുള്ള കാര്യക്ഷമതയും നേട്ടങ്ങളായി മാറി. കമ്പനിയുടെ പ്രധാന ബിസിനസായ ഫുഡ് & ബീവറേജസ് സെഗ്മെന്റിൽ ശക്തമായ മുന്നേറ്റമാണ് ഇത്തരത്തിൽ നടത്തിയിരിക്കുന്നത്. ഉൽപ്പന്നങ്ങളുടെ നിലവാരം ഉയർത്തൽ, നൂതന ആശയങ്ങളുടെ നടപ്പാക്കൽ, വിതരണ ശൃംഖലയുടെ വിപുലീകരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടൊപ്പം, പ്രധാന വിപണികളിലെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനും കമ്പനിക്ക് സാധിച്ചു. ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് ഓഹരികൾകഴിഞ്ഞ വാരാന്ത്യത്തിൽ 1,088 രൂപയിലാണ് ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് ഓഹരികൾ എൻ.എസ്.ഇയിൽ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത്. 1,07,674 കോടി രൂപയാണ് ഈ മിഡ്ക്യാപ് കമ്പനിയുടെ ഇപ്പോഴത്തെ മാർക്കറ്റ് ക്യാപ്. ഓഹരിയുടെ 52 ആഴ്ച്ചകളിലെ ഉയർച്ച/താഴ്ച്ച എന്നിവ യഥാക്രമം 1,283/1,007 രൂപ നിലവാരങ്ങളിലാണ്സ്റ്റോക്ക് പി/ഇ 65.85, സെക്ടർ പി/ഇ 17.08, പ്രൈസ്-ടു-ബുക്ക് റേഷ്യോ 4.94, ഡിവിഡന്റ് യീൽഡ് 0.92%, ROE 7.08% എന്നിങ്ങനെയാണ്. Disclaimer: ഇവിടെ നൽകിയിരിക്കുന്നത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ/വ്യാപാര നിർദേശങ്ങളല്ല, ലഭ്യമായ വിവരങ്ങളാണ്. നിക്ഷേപകർ സ്വന്തം ഉത്തരവാദിത്തത്തിൽ തീരുമാനങ്ങളെടുക്കുക


Read News

Back to top button