BUSINESS
ഇന്‍ഷുറന്‍സ് മാത്രം പോരാ, വെള്ളക്കെട്ടില്‍ കാര്‍ ഓഫായാല്‍ സ്റ്റാര്‍ട്ട് ചെയ്യരുത്; മഴക്കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Comprehensive vs Third Party Insurance: മഴക്കാലത്തെ വാഹന ഉപയോഗം വളരെയേറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. കേരളത്തില്‍ തന്നെ നിരവധി സ്ഥലങ്ങളില്‍ ഇന്ന് നല്ലൊരു മഴ പെയ്താല്‍ വെള്ളക്കെട്ടാണ്. ആവേശം കൊണ്ട് ഈ വെള്ളക്കെട്ടില്‍ വാഹനം ഉറക്കുന്നവര്‍ ഏറെയാണ്. എന്തെങ്കിലും പറ്റിയാല്‍ ഇന്‍ഷുറന്‍സ് ഇല്ലേ എന്നു ചോദിക്കുന്നവരാണ് ഉപയോക്താക്കളില്‍ പലരും. ഇത് നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സിനെപ്പറ്റി വലിയ ധാരണയില്ലാത്തതുകൊണ്ടാണ്. ഇത്തരം സാഹചര്യങ്ങളില്‍ കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സും, എഞ്ചിന് പ്രൊട്ടക്ഷന്‍ ആഡ് ഓണും ഉണ്ടെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിക്കൂ. ഇവ ഉണ്ടെങ്കില്‍ പോലും നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കാതെ പോകുന്ന സാഹചര്യങ്ങളും ഉണ്ട്. വാഹന ഉപയോക്താക്കള്‍ അറിയേണ്ട കാര്യങ്ങളാണ് ഇനി പറയുന്നത്. ഇന്‍ഷുറന്‍സ് ലഭിക്കുന്ന സാഹചര്യങ്ങള്‍ (What is Covered)മഴമൂലമോ, വെള്ളക്കെട്ട് മൂലമോ ഉണ്ടാകുന്ന കേടുപാടുകള്‍ക്ക് കവറേജ് ലഭിക്കുന്നതിന് നിങ്ങളുടെ കാറിന് കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സ് (Comprehensive Insurance) പോളിസി ഉണ്ടായിരിക്കണം. കൂടെ ഒരു എഞ്ചിന് പ്രൊട്ടക്ഷന്‍ ആഡ് ഓണ്‍ കൂടി ഉറപ്പാക്കുന്നതാണ് ഏറ്റവും മികച്ച രീതി. ഈ പോളിസി നിങ്ങള്‍ക്ക് ഒട്ടുമിക്ക എല്ലാത്തരം പ്രകൃതി ദുരന്തങ്ങളില്‍ നിന്നും സംരക്ഷണം നല്കുന്നു. ഇന്‍ഷുറന്‍സ് ലഭിക്കാത്ത സാഹചര്യങ്ങള്‍ (What is NOT Covered)പലരും വാഹനങ്ങള്‍ക്ക് 5 വര്‍ഷം കഴിഞ്ഞാല്‍ പിന്നെ നിര്‍ന്ധിത തേര്‍ഡ്പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രമാണ് എടുക്കുന്നത്. ചെലവ് കുറയ്ക്കാനായി നിങ്ങള്‍ നടത്തുന്ന ഈ നീക്കം ചിലപ്പോള്‍ ലക്ഷങ്ങളുടെ നഷ്ടം വരുത്തിവയ്ക്കും. തേര്‍ഡ്പാര്‍ട്ടി ഇന്‍ഷുറന്‍സിനു കീഴില്‍ മഴ മൂലം ഉണ്ടാകുന്ന കേടുപാടുകള്‍ക്ക് യാതൊരുവിധ നഷ്ടപരിഹാരവും ലഭിക്കില്ല.വെള്ളം കയറിയ കാറുകള്‍ പലരും സ്റ്റാര്‍ട്ട് ചെയ്ത് നോക്കാറുണ്ട്. ഇതാണ് ഏറ്റവും വലിയ മണ്ടത്തരം. കാര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ എഞ്ചിനില്‍ വെള്ളം കയറും. ഇത്തരം അബദ്ധങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ ക്ലെയിം നിരസിക്കും. ഇത് പ്രകൃതിദുരന്തമായിട്ടല്ല, മറിച്ച് ഉടമയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയായിട്ടാണ് കണക്കാക്കുക.എഞ്ചിനില്‍ വെള്ളം കയറിയുള്ള തകരാറുകള്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കണമെങ്കില്‍, സാധാരണ പോളിസിക്ക് പുറമേ എഞ്ചിന് പ്രൊട്ടക്ഷന്‍ കവറേജ് മുന്‍കൂട്ടി എടുത്തിരിക്കണം.ക്ലെയിം: ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്വാഹനം വെള്ളത്തില്‍ പെട്ടാല്‍, ഉടനടി ഇന്‍ഷുറന്‍സ് കമ്പനിയെ വിവരമറിയിക്കണം. ക്ലെയിം രജിസ്റ്റര്‍ ചെയ്യണം. കാറിന് സംഭവിച്ച കേടുപാടുകള്‍ വ്യക്തമാക്കുന്ന ഫോട്ടോകളും, വീഡിയോകളും എടുത്തു സൂക്ഷിക്കുക. ഇന്‍ഷുറന്‍സ് കമ്പനിയുടെ പരിശോധന പൂര്‍ത്തിയാകുന്നതിന് മുമ്പ് സ്വന്തം നിലയ്ക്ക് കാര്‍ വര്‍ക്ക് ഷോപ്പില്‍ കയറ്റി നന്നാക്കാന്‍ പാടില്ല. ക്ലെയിം വേഗത്തിലാക്കാന്‍ ഇന്‍ഷുറന്‍സ് പോളിസി, ആര്‍സി ബുക്ക്, ഡ്രൈവിംഗ് ലൈസന്‍സ്, ക്ലെയിം ഫോം, റിപ്പയര്‍ എസ്റ്റിമേറ്റ് എന്നിവ തയ്യാറാക്കി വയ്ക്കുക.ക്ലെയിം നിരസിച്ചാല്‍ ക്ലെയിം നിരസിക്കുന്ന പക്ഷം വ്യക്തമായ കാരണം മനസിലാക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. ഇന്‍ഷുറന്‍സ് കമ്പനി അന്യായമായാണ് നിങ്ങളുടെ ക്ലെയിം നിരസിച്ചതെങ്കില്‍ അവരുടെ ഗ്രീവന്‍സ് സെല്ലിനെയോ, ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാനെയോ സമീപിക്കാവുന്നതാണ്. (മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ പൊതു നിര്‍ദേശങ്ങളും, നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയാണ്. നിങ്ങളുടെ ഇന്‍ഷുറന്‍സ് പോളിസി വ്യക്തമായി മനസിലാക്കുകയാണ് പ്രധാനം. സംശയങ്ങള്‍ ഇന്‍ഷുറന്‍സ് കമ്പനിയെ സമീപിച്ച് വ്യക്തത വരുത്തുക.)
Read News


