NEWS

വിവാഹത്തിനായി ബ്ലാക്ക്മെയിലിങ്; പൊലീസുകാരൻ ജീവനൊടുക്കി

ലക്നൗ: ഉത്തർപ്രദേശിലെ ബല്ലിയയിൽ റെയിൽവേ പാളത്തിൽ പൊലീസ് സബ് ഇൻസ്പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. സന്ത് കബീർ നഗർ സ്വദേശിയായ 28 വയസ്സുകാരൻ സന്ദീപ് കുമാറാണ് ദാരുണമായി മരണപ്പെട്ടത്. വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഒരു യുവതി തന്നെ തുടർച്ചയായി ഭീഷണിപ്പെടുത്തുകയും സമ്മർദത്തിലാക്കുകയും ചെയ്തതിനെ തുടർന്നാണ് സന്ദീപ് ജീവനൊടുക്കിയതെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ 11 മാസമായി ബല്ലിയയിലെ ചിത്ബരഗാവ് പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തുവരികയായിരുന്നു സന്ദീപ്. ശനിയാഴ്ച രാത്രിയോടെയാണ് റെയിൽവേ ട്രാക്കിൽ മൃതദേഹം കാണപ്പെട്ടത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ട്രാക്കിനടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു ബൈക്ക് കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് മരിച്ചത് സന്ദീപ് കുമാർ ആണെന്ന് സ്ഥിരീകരിച്ചത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Fashion ⏭️

Back to top button