NEWS

മുൻ എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ട്: രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം∙ മുൻ എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവു സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശിച്ചിരുന്ന രണ്ട് മുതിർന്ന എക്സൈസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവായി. സീറാം സാംബശിവറാവുവിനെതിരെ നേരത്തെ പരാതിയുമായി രംഗത്തെത്തിയ എക്സൈസ് മധ്യമേഖലാ ജോയിന്റ് കമ്മിഷണർ എസ്. വിനോദ് കുമാർ, ആലപ്പുഴ ഡപ്യൂട്ടി കമ്മിഷണർ കെ.ആർ. അജയ് എന്നിവർക്കാണ് സ്ഥലംമാറ്റം ലഭിച്ചത്.

പുതിയ ഉത്തരവ് പ്രകാരം, വിനോദ് കുമാറിനെ തിരുവനന്തപുരം ജോയിന്റ് കമ്മിഷണറായാണ് നിയമിച്ചിരിക്കുന്നത്. നോർത്ത് സോൺ ജോയിന്റ് കമ്മിഷണറായി സേവനമനുഷ്ഠിച്ചിരുന്ന വൈ. ഷിബുവിനെ മധ്യമേഖലാ ജോയിന്റ് കമ്മിഷണറുടെ ചുമതല ഏൽപ്പിച്ചു. ആലപ്പുഴയിൽ പ്രവർത്തിച്ചിരുന്ന അജയിനെ തിരുവനന്തപുരം ഡപ്യൂട്ടി കമ്മിഷണറായും നിയമിച്ചു. മൂവാറ്റുപുഴയിലെ ബാർ ഉടമയിൽ നിന്ന് വിനോദ് കുമാറും, കായംകുളത്തെ ബാർ ഉടമയിൽ നിന്ന് അജയിയും കൈക്കൂലി വാങ്ങിയെന്ന് സീറാം സാംബശിവറാവു നൽകിയ റിപ്പോർട്ടിൽ ഗുരുതരമായ ആരോപണം ഉന്നയിച്ചിരുന്നു.

Fashion ⏭️

Back to top button