SPORTS

മത്സരത്തിന് മുൻപുള്ള ഫോൺ വിളി; സംശയങ്ങൾക്കെല്ലാം പരിഹാരമെന്ന് വൈഭവ്

ദോഹ ∙ ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ യുഎഇക്കെതിരെ ഇറങ്ങുന്നതിന് മുൻപ് ഇതിഹാസ താരം യുവ്‌രാജ് സിങ്ങുമായി നടത്തിയ ഫോൺ സംഭാഷണമാണ് തന്റെ ബാറ്റിങ് മികവ് ഉയർത്താൻ സഹായിച്ചതെന്ന് വൈഭവ് സൂര്യവംശി വെളിപ്പെടുത്തി. 53 പന്തുകളിൽ നിന്ന് 204 റൺസ് അടിച്ചുകൂട്ടി ചരിത്രം കുറിച്ച പ്രകടനത്തിന് പിന്നാലെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഏതാണ്ട് എല്ലാ ബാറ്റിങ് റെക്കോർഡുകളും കഴിഞ്ഞ ദിവസം വൈഭവ് തന്റെ പേരിലാക്കിയിരുന്നു.

Auto ⏭️

Back to top button