SPORTS

ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് സെമി: ഇന്ത്യ എയും ശ്രീലങ്ക എയും നേർക്കുനേർ, ഫോമിലായ വൈഭവിലേക്ക് ഉറ്റുനോക്കി ആരാധകർ

ദോഹ ∙ ഏഷ്യൻ രാജ്യങ്ങളിലെ വളർന്നുവരുന്ന യുവപ്രതിഭകളെ കണ്ടെത്തുന്നതിനും അവർക്ക് അവസരങ്ങൾ ഒരുക്കുന്നതിനുമായി സംഘടിപ്പിച്ച ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റ്, ഏതാനും ദിവസങ്ങൾക്ക് മുമ്പ് വരെ വലിയ പ്രചാരമില്ലാത്ത ഒന്നായിരുന്നു. എന്നാൽ, ഇന്ന് ക്രിക്കറ്റ് ലോകം മുഴുവൻ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഒരു വേദിയായി ഇത് മാറിയെങ്കിൽ അതിന് ചുക്കാൻ പിടിച്ചത് വൈഭവ് സൂര്യവംശി എന്ന പതിനഞ്ച് വയസ്സുകാരന്റെ അസാമാന്യ പ്രകടനമാണ്. ലിസ്റ്റ് എ ക്രിക്കറ്റിലെ റൺവേട്ടയിൽ റെക്കോർഡുകൾ തിരുത്തിക്കുറിച്ച വൈഭവിന്റെ വരുംമത്സരങ്ങളിലെ പ്രകടനം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

ഇന്ത്യൻ പ്രതീക്ഷകൾ വൈഭവ് സൂര്യവംശിയിൽ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് അതിശക്തമായ ഒരു നിര തന്നെ ഇന്ത്യ എ ടീമിനുണ്ട്. നായകൻ തിലക് വർമ, അഭിഷേക് ശർമ, റിങ്കു സിങ് എന്നിവരുൾപ്പെടെ രാജ്യാന്തര ക്രിക്കറ്റിൽ മുൻപരിചയമുള്ള ഒട്ടേറെ താരങ്ങൾ ടീമിന് കരുത്ത് പകരുന്നുണ്ട്. എങ്കിലും, പ്രധാന താരങ്ങളിൽ പലർക്കും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ കഴിയാത്തത് ടീം മാനേജ്‌മെന്റിനെ കുഴക്കുന്നു. നേപ്പാളിനെതിരായ ഉദ്ഘാടന മത്സരത്തിലെ ഉജ്ജ്വല വിജയത്തിന് ശേഷം പാക്കിസ്ഥാൻ എ ടീമിനോടേറ്റ പരാജയം കളിക്കാരുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. തുടർന്ന് യുഎഇക്കെതിരെ കൂറ്റൻ വിജയത്തോടെ തിരിച്ചെത്തിയെങ്കിലും, കരുത്തരായ എതിരാളികൾക്ക് മുന്നിൽ പിടിച്ചുനിൽക്കാനാകാതെ വഴുതിവീഴുന്ന പ്രവണത ഇന്ത്യൻ ടീമിനെ ഇപ്പോഴും അലട്ടുന്നുണ്ട്. ബൗളിങ്ങിൽ ഹർഷിത് റാണയും പ്രിൻസ് യാദവും ചേർന്നുള്ള സഖ്യത്തിന്റെ പ്രകടനമാകും വരും മത്സരങ്ങളിൽ ഇന്ത്യയുടെ വിധി നിർണയിക്കുക.

കരുത്തോടെ ലങ്ക

Auto ⏭️

Back to top button