NEWS

വയനാട്ടിലെ നിർധന കുടുംബത്തിന് വീടൊരുക്കി ദ്രോഹട ഇന്ത്യൻ അസോസിയേഷൻ അയർലൻഡ്

അയർലൻഡിലെ മലയാളി സമൂഹത്തിൽ രണ്ടു പതിറ്റാണ്ടിലേറെയായി സജീവമായി പ്രവർത്തിച്ചുവരുന്ന ദ്രോഹട ഇന്ത്യൻ അസോസിയേഷൻ (DMA), സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വയനാട്ടിലെ ഒരു നിർധന കുടുംബത്തിന് കൈത്താങ്ങായി പുതിയ വീട് നിർമ്മിച്ച് നൽകി. കേരളത്തിൽ ഡിഎംഎയുടെ നേതൃത്വത്തിൽ നിർമിക്കുന്ന മൂന്നാമത്തെ ഭവനമാണിത്.

നേരത്തെ 2019-ലും 2023-ലും ഇടുക്കി ജില്ലയിൽ സമാനമായ രീതിയിൽ അർഹരായവർക്ക് സംഘടന വീടുകൾ വെച്ചു നൽകിയിരുന്നു. വയനാട്ടിലുണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സഹായം പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് വയനാട് വെള്ളങ്ങാടി പഞ്ചായത്തിലെ പാവപ്പെട്ട കുടുംബത്തിന് വീട് നിർമ്മിച്ച് നൽകാൻ സംഘടന തീരുമാനിച്ചത്. ഏകദേശം ഒരു വർഷം മുൻപ് തറക്കല്ലിട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതിനുശേഷം, കുടുംബത്തിന് താക്കോൽ കൈമാറുന്ന ചടങ്ങും സംഘടിപ്പിച്ചു.

Fashion ⏭️

Back to top button