AUTO

ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റ്: ഇന്ത്യയിലെ സുരക്ഷിതമായ 41 കാറുകൾ ഇവയാണ്

സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തി നമ്മുടെ വാഹന വിപണി വലിയൊരു മാറ്റത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. കേവലം സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുത്തുക എന്നതിലുപരി, ക്രാഷ് ടെസ്റ്റുകളിൽ ഫൈവ് സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കാനാണ് ഇന്ന് വാഹന നിർമ്മാതാക്കൾ തമ്മിൽ കടുത്ത മൽസരം നടക്കുന്നത്. മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടേയ്, കിയ, മാരുതി സുസുക്കി തുടങ്ങിയ മുൻനിര കമ്പനികളെല്ലാം തന്നെ മുതിർന്നവരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.

എന്താണ് ഭാരത് എൻസിഎപി (Bharat NCAP)?

ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാം എന്നതിന്റെ ചുരുക്കപ്പേരാണ് ഭാരത് എൻസിഎപി. 2023-ൽ പ്രവർത്തനം ആരംഭിച്ച ഈ സംവിധാനത്തിലൂടെ ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ സുരക്ഷാ നിലവാരം ക്രാഷ് ടെസ്റ്റുകളിലൂടെ കൃത്യമായി പരിശോധിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും വെവ്വേറെ സുരക്ഷാ റേറ്റിംഗുകളാണ് ഇതിൽ നൽകുന്നത്.

ഈ രണ്ട് വിഭാഗങ്ങളിലെയും പോയിന്റുകൾ കൂട്ടി ആകെ 81-ൽ എത്ര മാർക്ക് ലഭിച്ചു എന്ന് കണക്കാക്കുന്ന രീതി ഭാരത് എൻസിഎപി പിന്തുടരുന്നില്ല. എങ്കിലും, മുതിർന്നവർക്കും കുട്ടികൾക്കും ലഭിച്ച സുരക്ഷാ പോയിന്റുകളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ കാറുകൾ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.

മഹീന്ദ്ര XEV 9e, ടാറ്റ ഹാരിയർ ഇവി

Sports ⏭️

Back to top button