NEWS

ട്രെയിനിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: പ്രതി പിടിയിൽ

തിരുവനന്തപുരത്ത് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ വീണ്ടും ലൈംഗികാതിക്രമം ഉണ്ടായിരിക്കുന്നു. തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വെച്ച് പുലർച്ചെ രാജ്യറാണി എക്സ്പ്രസിലായിരുന്നു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് വർക്കല ഇടവ സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ അരവിന്ദിനെ റെയിൽവേ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ട്രെയിനിലെ കക്കൂസിൽ നിന്നും പുറത്തിറങ്ങുകയായിരുന്ന യുവതിയോട് പ്രതി അപമര്യാദയായി പെരുമാറുകയായിരുന്നു. വയനാട്ടിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തിരുന്ന ഇയാൾക്ക് സ്ഥലം മാറ്റം ലഭിച്ചതിനെ തുടർന്ന് തിരുവനന്തപുരത്തേക്ക് ജോലിയിൽ പ്രവേശിക്കാൻ യാത്ര ചെയ്യുമ്പോഴാണ് ഈ അതിക്രമം നടത്തിയത് എന്നാണ് പോലീസ് നൽകുന്ന വിവരം. യുവതി ഉച്ചത്തിൽ നിലവിളിച്ചതിനെ തുടർന്ന് സഹയാത്രികരും ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളും ഓടിയെത്തുകയും പ്രതിയെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.

Fashion ⏭️

Back to top button