NEWS

സീറ്റ് ബെൽറ്റ് ധരിച്ചില്ല: സൈനിക ഉദ്യോഗസ്ഥന് പിഴ ചുമത്തിയ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥയെ മാറ്റി

അസമിലെ ജോർഹട്ടിൽ റോഡ് സുരക്ഷാ പരിശോധനയ്ക്കിടെ സൈനിക വാഹനത്തിലെ ഡ്രൈവർക്ക് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ പിഴ ചുമത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സീറ്റ് ബെൽറ്റ് ധരിച്ചില്ല എന്നാരോപിച്ച് ഉദ്യോഗസ്ഥ സൈനികനോട് അപമര്യാദയായി പെരുമാറിയതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. ഇതിനെത്തുടർന്ന് പ്രസ്തുത ഉദ്യോഗസ്ഥയെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്യാൻ അധികൃതർ നിർബന്ധിതരായി.

സൈനിക ഉദ്യോഗസ്ഥർക്കുണ്ടായ ബുദ്ധിമുട്ടിൽ ജോർഹട്ട് ജില്ലാ ഭരണകൂടം ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ചു. ജോർഹട്ട് എ.ടി റോഡിലെ ബസ് ടെർമിനലിന് സമീപം ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ലിച്ചുബാരിയിലുള്ള ജോർഹട്ട് മിലിട്ടറി സ്റ്റേഷനിലെ സൈനിക വാഹനമാണ് പരിശോധനയ്ക്കിടെ തടഞ്ഞുനിർത്തപ്പെട്ടത്. ഔദ്യോഗിക ആവശ്യങ്ങൾക്കായി സഞ്ചരിക്കുകയായിരുന്ന സൈനിക ഉദ്യോഗസ്ഥനും കൂടെയുണ്ടായിരുന്ന ജൂനിയർ ഉദ്യോഗസ്ഥനുമാണ് ഈ ദുരനുഭവത്തിന് സാക്ഷികളായത്.

Fashion ⏭️

Back to top button