NEWS

മുടി കൊഴിച്ചിലിൽ മനംനൊന്ത് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി

ലക്നൗ∙ കൗമാരപ്രായത്തിൽ രൂപഭംഗിയെക്കുറിച്ചുള്ള അമിതമായ ഉത്കണ്ഠയും മുടികൊഴിച്ചിലുണ്ടാക്കിയ മാനസിക സമ്മർദ്ദവും പ്ലസ് ടു വിദ്യാർഥിയെ ആത്മഹത്യയിലേക്ക് നയിച്ചു. ഉത്തർപ്രദേശിലെ ഝാൻസിയിലാണ് ദാരുണമായ ഈ സംഭവം അരങ്ങേറിയത്.

തന്റെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് വിദ്യാർഥിയെ കണ്ടെത്തിയത്. വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശാരീരിക രൂപത്തെക്കുറിച്ചും മുടികൊഴിച്ചിലിനെക്കുറിച്ചും മകൻ ഏറെക്കാലമായി കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും, ഇക്കാര്യങ്ങളെച്ചൊല്ലി അവൻ പലപ്പോഴും വേദനയോടെ സംസാരിക്കാറുണ്ടായിരുന്നുവെന്നും ബന്ധുക്കൾ വെളിപ്പെടുത്തി.

Fashion ⏭️

Back to top button