NEWS
തിരുവനന്തപുരം മെഡിക്കൽ കോളേജ് പേവാർഡിൽ യുവാവ് മരിച്ച നിലയിൽ

തിരുവനന്തപുരം ∙ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചാംപനി ബാധിച്ചതിനെത്തുടർന്ന് ചികിത്സ തേടിയിരുന്ന കൊട്ടാരക്കര സ്വദേശി ചന്തു (30) ആണ് ജീവനൊടുക്കിയത്. ആശുപത്രിയിലെ പേവാർഡിലെ ശുചിമുറിയിൽ ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവം അറിഞ്ഞയുടൻ മെഡിക്കൽ കോളേജ് പൊലീസ് സ്ഥലത്തെത്തി ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. നാളെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.




