BUSINESS

ബിഎസ്എൻഎൽ തലപ്പത്തേക്ക് മുൻ നോക്കിയ മേധാവി: കമ്പനിയുടെ ഭാവി നിർണയിക്കുന്ന നീക്കം

ന്യൂഡൽഹി: പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എൻഎല്ലിന്റെ തലപ്പത്ത് ചരിത്രപരമായ ഒരു മാറ്റത്തിന് വഴിയൊരുങ്ങുന്നു. സ്വകാര്യ മേഖലയിൽ നിന്നുള്ള ഒരാൾ ആദ്യമായി ബിഎസ്എൻഎൽ സിഎംഡി (CMD) സ്ഥാനത്തേക്ക് എത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നോക്കിയ ഇന്ത്യയുടെ നിലവിലെ മേധാവിയായ തരുൺ ഛബ്രയെ ഈ സുപ്രധാന സ്ഥാനത്തേക്ക് പരിഗണിക്കുന്നതായാണ് വിവരം.

ഇക്കാര്യത്തിൽ സെർച്ച് ആൻഡ് സെലക്ഷൻ കമ്മിറ്റി അന്തിമ തീരുമാനമെടുത്തതായാണ് പുറത്തുവരുന്ന സൂചനകൾ. ഇനി പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കാബിനറ്റ് നിയമന സമിതിയുടെ അന്തിമ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. ബിഎസ്എൻഎൽ മേധാവി സ്ഥാനത്തേക്ക് സ്വകാര്യ മേഖലയിലുള്ളവർക്കും അപേക്ഷിക്കാൻ അവസരം നൽകിക്കൊണ്ട് സർക്കാർ ആദ്യമായാണ് ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.

Travel ⏭️

Back to top button