NEWS

കോട്ടയത്ത് ഊട്ടി കെഎസ്ആർടിസി ബസ് അപകടത്തിൽപെട്ടു: ഒൻപത് പേർക്ക് പരിക്ക്

കോട്ടയം: എംസി റോഡിൽ പള്ളം മാവിളങ്ങ് വളവിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന തടി ലോറിയിൽ കെഎസ്ആർടിസി ബസ് ഇടിച്ചുണ്ടായ അപകടത്തിൽ കണ്ടക്ടറടക്കം ഒൻപത് പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു സംഭവം.

തിരുവനന്തപുരത്ത് നിന്ന് ഊട്ടിയിലേക്ക് യാത്ര തിരിച്ച കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് തടി കയറ്റിയ ലോറിയുടെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റവരിൽ കൊല്ലം സ്വദേശിയായ കണ്ടക്ടർ അജേഷ് (35), മൂന്ന് സ്ത്രീകൾ, ഒരു യുവാവ് എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനാപുരം, പത്തനംതിട്ട സ്വദേശികളാണ് ചികിത്സയിലുള്ളത്. ഒൻപത് വയസ്സുകാരനെ കുട്ടികളുടെ ആശുപത്രിയിലും മറ്റ് മൂന്ന് പേരെ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

Fashion ⏭️

Back to top button