NEWS

അഞ്ചും ഏഴും വയസ്സുള്ള മക്കളെ കനാലിലെറിഞ്ഞു കൊലപ്പെടുത്തി പിതാവ്

മുംബൈ ∙ മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലുള്ള പൈത്താനിൽ നടുക്കുന്ന സംഭവം. ഏഴും അഞ്ചും വയസ്സുള്ള സ്വന്തം ആൺമക്കളെ പിതാവ് കനാലിലേക്ക് എറിഞ്ഞു. ആര്യൻ (7), ശ്യാം (5) എന്നിവരാണ് ദാരുണമായി അച്ഛന്റെ ക്രൂരതയ്ക്ക് ഇരയായത്. വിവരമറിഞ്ഞ് പാച്ചോഡ് പൊലീസ് സ്ഥലത്തെത്തി പിതാവിനെ കസ്റ്റഡിയിലെടുത്തു. കുറ്റം സമ്മതിച്ചതായി പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

തിങ്കളാഴ്ച രാത്രി മുതൽ പൊലീസും സ്കൂബാ ഡൈവിങ് വിദഗ്ധരും ചേർന്ന് കനാലിൽ വ്യാപകമായ തെരച്ചിൽ നടത്തി വരികയാണെങ്കിലും കുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ല. സോമനാഥ് ദാമോദർ റോഡ്‌ഗെ (40) എന്ന പിതാവാണ് കൃത്യം നടത്തിയത്. ചോക്ലേറ്റും വടാപാവും വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകി സ്കൂട്ടറിൽ കുട്ടികളെ കനാലിന് സമീപത്തേക്ക് കൊണ്ടുപോകുകയായിരുന്നു.

തങ്ങളെ വെള്ളത്തിലേക്ക് വലിച്ചെറിയാൻ ശ്രമിച്ചപ്പോൾ, ഭയന്നുപോയ ആ കൊച്ചു കുട്ടികൾ അച്ഛന്റെ കാലുപിടിച്ച് കരഞ്ഞു. “അച്ഛാ, ഞങ്ങളെ ഉപേക്ഷിക്കരുത്, ഞങ്ങൾ മരിച്ചുപോകും, ദയവായി ഇത് ചെയ്യരുത്” എന്ന് അപേക്ഷിച്ചിട്ടും കനിവില്ലാത്ത പിതാവ് മക്കളെ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു. പ്രദേശത്തെ കർഷകർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തത്.

Fashion ⏭️

Back to top button