NEWSSPOTLIGHT

പട്ടത്താനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ചിറപ്പ് മഹോത്സവം

കൊല്ലം: കടപ്പാക്കട പട്ടത്താനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ 61 ദിവസത്തെ ചിറപ്പ് മഹോത്സവം 17 ന് ആരംഭിയ്ക്കും. രാവിലെ വിശേഷാൽ പൂജകൾക്ക് പുറമെ 7.30 ന് കഞ്ഞിസദ്യ 8 ന് ഭാഗവത പാരായണം വൈകിട്ട് 6 ന് ചിറപ്പിന് തുടക്കം കുറിച്ച് ക്ഷേത്രം ട്രസ്റ്റ് ജനറൽ സെക്രട്ടറി ആമ്പാടി ജഗന്നാഥ് ഭദ്രദീപം തെളിയ്ക്കും. 6.45 ന് വിശേഷാൽ ദീപാരാധന തുടർന്ന് സായാഹ്ന ഭക്ഷണവും ഉണ്ടായിരിയ്ക്കും.
ഭക്തജനങ്ങൾക്ക് ഭഗവാനു മുന്നിൽ തൃക്കൈവെണ്ണ, നാണയപ്പറ തുടങ്ങി പ്രത്യേക വഴിപാടുകൾ സമർപ്പിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക്
9847031868

Back to top button