NEWS

ആക്രി ശേഖരിക്കാനെത്തി ബൈക്ക് എൻജിൻ ഭാഗങ്ങൾ മോഷ്ടിച്ചു: അസം സ്വദേശികൾ പിടിയിൽ

പറവൂർ ∙ ഇരുചക്ര വാഹനങ്ങളുടെ എൻജിൻ ഭാഗങ്ങൾ മോഷ്ടിച്ച കേസിൽ രണ്ട് അസം സ്വദേശികൾ പിടിയിൽ. സെയ്ഫുൾ ഇസ്‌ലാം (53), അനാർ ഹുസൈൻ (37) എന്നിവരെയാണ് നോർത്ത് പറവൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. വള്ളുവള്ളിയിലെ ഒരു ഇരുചക്ര വാഹന വർക്ക് ഷോപ്പിൽ ശനിയാഴ്ച രാവിലെ പഴയ സാധനങ്ങൾ ശേഖരിക്കാനെന്ന വ്യാജേന എത്തിയ ഇവർ, ആക്രി സാധനങ്ങൾക്കൊപ്പം ബൈക്കിന്റെ എൻജിൻ ഭാഗങ്ങളും മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ വാണിയക്കാട് നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. എസ്‌ഐമാരായ ബി.ശ്രീജിത്, പി.അഖിൽ, എസ്‌സിപിഒമാരായ സിന്റോ ജോയ്, സജിത്ത്, സിപിഒ ലിജോ ഫിലിപ്പ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.

Fashion ⏭️

Back to top button