NEWS

ചാല സ്വർണക്കവർച്ച: മാളവിക ജ്വല്ലറി ഉടമ ജയറാം അറസ്റ്റിൽ; പിന്നിൽ ബിസിനസ് വൈരാഗ്യം

തിരുവനന്തപുരം ചാലയിലെ സ്വർണ്ണക്കവർച്ചാ കേസിൽ നിർണ്ണായകമായ വെളിപ്പെടുത്തലുകൾ. സംഭവവുമായി ബന്ധപ്പെട്ട് മാളവിക ജ്വല്ലറിയുടെ ഉടമസ്ഥനായ ജയറാമിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈഷ്ണവി ജ്വല്ലറി ഉടമ നന്ദകുമാറിന്റെ കച്ചവടത്തിലെ അഭൂതപൂർവ്വമായ വളർച്ചയോടുള്ള അസൂയയും പകയുമാണ് ഈ കവർച്ച ആസൂത്രണം ചെയ്യാൻ ജയറാമിനെ പ്രേരിപ്പിച്ചതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. വൈഷ്ണവി ജ്വല്ലറിയുടെ തൊട്ടടുത്താണ് പ്രതിയായ ജയറാമിന്റെ ഉടമസ്ഥതയിലുള്ള മാളവിക ജ്വല്ലറി പ്രവർത്തിച്ചുവരുന്നത്.

Fashion ⏭️

Back to top button