NEWS

വരൻ എത്തിയില്ല: വിവാഹദിനത്തിൽ വരന്റെ പിതാവിനെ തട്ടിക്കൊണ്ടുപോയ സംഭവം, പ്രതികൾക്കായി പൊലീസ് തിരച്ചിൽ

പൂയപ്പള്ളി ∙ വിവാഹവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെത്തുടർന്ന് നവവരന്റെ പിതാവിനെ വധുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് തട്ടിക്കൊണ്ടുപോയി. വിവരമറിഞ്ഞ പൂയപ്പള്ളി പോലീസ് ഉടൻ തന്നെ സ്ഥലത്തെത്തുകയും പ്രതികൾ സഞ്ചരിച്ച വാഹനം പിന്തുടർന്ന് പിടികൂടി പിതാവിനെ സുരക്ഷിതനായി മോചിപ്പിക്കുകയുമായിരുന്നു. സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കും വിധമുള്ള ഈ തട്ടിക്കൊണ്ടുപോകലും പോലീസ് വേട്ടയും പൂയപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസം പുലർച്ചെയാണ് അരങ്ങേറിയത്.

ഇളമാട് കോട്ടയ്ക്കവിള ഗീതുവിലാസത്തിൽ ജോണി (59) ആണ് അക്രമികളുടെ പിടിയിലായത്. വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം തന്നെ മർദിച്ച് അവശനാക്കിയ ശേഷം ബലമായി വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്ന് ജോണി പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുവായ കടയ്ക്കൽ പുലിപ്പാറ വൈഷ്ണവത്തിൽ അർജുൻ (29), സുഹൃത്തുക്കളായ കോട്ടുക്കൽ നെടുംപച്ചയിൽ വീട്ടിൽ ആസിഫ് (27), കടയ്ക്കൽ പള്ളിമുക്ക് ചരുവിള പുത്തൻവീട്ടിൽ വിഷ്ണു (38), കടയ്ക്കൽ പുലിപ്പാറ ശ്രീനിലയത്തിൽ ആദർശ് (29) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Fashion ⏭️

Back to top button