NEWS

അഞ്ച് എൻ.ഡി.പി.എസ് കോടതികൾ കൂടി പ്രവർത്തനം തുടങ്ങുന്നു

തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മഞ്ചേരി എന്നിവിടങ്ങളിൽ പുതുതായി പ്രവർത്തനം ആരംഭിച്ച എൻ.ഡി.പി.എസ് കോടതികളിലേക്ക് പത്ത് ഓഫീസ് അറ്റൻഡന്റ് തസ്തികകൾ അനുവദിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചു. ലഹരിമരുന്ന് കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി രൂപീകരിച്ച പ്രത്യേക കോടതികളിലേക്കാണ് നിയമനം. നിലവിലുള്ള കോടതികളിൽ നിന്നും ഓഫീസ് അറ്റൻഡന്റ് തസ്തികകൾ പുനർവിന്യസിച്ചുകൊണ്ട് ഓരോ കോടതിയിലും രണ്ടുപേരെ വീതം നിയമിക്കാനാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്.

Sports ⏭️

Read News ⏭️

Back to top button