NEWS

ആസിഫ് ഷംനാദിനും, കാശിനാഥിനും സ്വീകരണം നൽകി

കോഴിക്കോട് നടന്ന സംസ്ഥാന കായികമേളയിൽ ജൂനിയർ വിഭാഗം ബോൾ ബാഡ്മിന്റൺ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കൊല്ലം ടീമിനെയും ടീം അംഗങ്ങളായ അയത്തിൽ വി. വി.വി.എച്ച്. എസ്.എസി ലെ വിദ്യാർത്ഥികളായ ആസിഫ് ഷംനാദ്,കാശി നാഥ്.എ.എസ് എന്നിവർക്കും അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ട് സ്വീകരണ പരിപാടികൾ സംഘടിപ്പിച്ചു.

അയത്തിൽ വി വി വി എച്ച് എസ് എസിൽ നിന്ന് ആരംഭിച്ച റാലി വലിയ കൂനമ്പായിക്കുളം ക്ഷേത്രം വഴി ദേവിവിലാസം എൽ പി സ്കൂളിൽ എത്തിച്ചേരുകയും,അവിടെ നിന്ന് റാലി തിരികെ സ്കൂളിൽ എത്തുകയും ചെയ്തു. പ്രസ്തുത റാലിക്ക് സ്കൂൾ പ്രിൻസിപ്പൽ എസ്.പത്മകുമാർ ഹെഡ്മിസ്ട്രസ് സജിത.എ.ആർ, പി.ടി.എ പ്രസിഡന്റ് നുജുമുദീൻ എം, പി.ടി.എ.വൈസ് പ്രസിഡന്റ് അൻസർ.വൈ, അധ്യാപകരായ പ്രവീൺ.ഡി.വി അനന്ത പദ്മനാഭൻ.എ എം,ലീന.ജി, ഷീബ.എം, ആദർശ് ജോർജ്,ശ്രീജ കുമാരി കെ. എസ്, ഷഫീർ.ബി,സുദർശനൻ എന്നിവർ നേതൃത്വം നൽകി.

തുടർന്നും കുട്ടികളുടെ കഴിവുകൾ കണ്ടെത്തി അവരെ വിജയത്തിലേക്ക് നയിക്കുവാൻ എല്ലാവിധ പ്രോത്സാഹനങ്ങളും നൽകുമെന്ന് ടീമിന് ആശംസകൾ അറിയിച്ചുകൊണ്ട് പ്രിൻസിപ്പൽ എസ്.പദ്മകുമാർ പറഞ്ഞു.

Back to top button