NEWS

സിനിമാ സ്റ്റൈൽ ബാങ്ക് കൊള്ള: 17 കിലോമീറ്റർ നീണ്ട നാട്ടുകാരുടെ പിന്തുടരലിനൊടുവിൽ പ്രതികൾ പിടിയിൽ

മുംബൈ ∙ സിനിമകളെപ്പോലും നാണിപ്പിക്കുന്ന തരത്തിലുള്ള കവർച്ചയും, അതിനു പിന്നാലെ നാട്ടുകാരുടെ നേതൃത്വത്തിൽ അരങ്ങേറിയ സാഹസികമായ പിന്തുടരലും! ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവിൽ ബാങ്ക് ജീവനക്കാരെ അക്രമിച്ചും വെടിയുതിർത്തും ഭീതി പരത്തിയശേഷം 36.6 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങളും 12.3 ലക്ഷം രൂപയുമായി കടന്നുകളയാൻ ശ്രമിച്ച നാലംഗ സംഘത്തെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. 17 കിലോമീറ്റർ നീണ്ട അതിസാഹസികമായ ചേസിങ്ങിനൊടുവിലാണ് ഈ കുറ്റവാളികൾ പിടിയിലായത്. മുൻ പൊലീസ് സബ് ഇൻസ്പെക്ടർ ശങ്കർ ജാസക് അടക്കമുള്ളവരാണ് പിടിയിലായ സംഘത്തിലുള്ളത്.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു ജൽഗാവ് ഭോക്കറിലെ ഒരു ദേശസാൽകൃത ബാങ്കിൽ ഈ കൊള്ള നടന്നത്. ഹെൽമറ്റ് ധരിച്ചെത്തിയ നാലംഗ സംഘം തോക്ക് ചൂണ്ടി ബാങ്കിലെ സുരക്ഷാ ഉദ്യോഗസ്ഥനെയും ക്ലാർക്കിനെയും ബന്ദികളാക്കുകയായിരുന്നു. ശേഷം, ജീവനക്കാരെ ഓരോരുത്തരെയായി ടേപ്പ് ഉപയോഗിച്ച് കെട്ടിയിട്ട ശേഷം തറയിൽ ഇരുത്തി. കവർച്ച തടയാൻ ശ്രമിച്ച ജീവനക്കാരന് നേരെ അക്രമികൾ വെടിയുതിർത്തെങ്കിലും അത്ഭുതകരമായി അദ്ദേഹം പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് സ്വർണ്ണവും പണവും ചാക്കുകളിലാക്കിയ ശേഷം ബൈക്കുകളിൽ കയറി സംഘം സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

Fashion ⏭️

Back to top button