NEWS

അഭിരാം വധം: തിരച്ചിലിൽ വീഴ്ചയെന്ന് ആരോപണം; പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധവും ലാത്തിച്ചാർജും

തിരുവനന്തപുരം: അഭിരാം എന്ന യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ പതിനേഴുകാരനെ തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ ശ്രീകാര്യം പോലീസ് സ്റ്റേഷന് മുന്നിൽ സംഘർഷഭരിതമായ രംഗങ്ങൾ. അഭിരാമിനെ കാണാതായ വേളയിൽ പോലീസ് കാര്യക്ഷമമായി അന്വേഷണം നടത്തിയില്ലെന്നാരോപിച്ച് ബന്ധുക്കളും സുഹൃത്തുക്കളും പോലീസ് ജീപ്പിന് മുന്നിൽ തടസ്സം സൃഷ്ടിക്കുകയായിരുന്നു. ഒടുവിൽ പോലീസ് ലാത്തിവീശി ആൾക്കൂട്ടത്തെ നീക്കം ചെയ്ത ശേഷമാണ് പ്രതിയുമായി സംഘത്തിന് മുന്നോട്ട് പോകാനായത്.

പാങ്ങപ്പാറ കമുകിൻകോട് ക്ഷേത്രത്തിന് സമീപത്തെ ഒഴിഞ്ഞ പുരയിടത്തിൽ ചാക്കിൽ കെട്ടിയ നിലയിൽ അഭിരാമിന്റെ മൃതദേഹം കണ്ടെത്തിയ സമയം മുതൽ തന്നെ ശ്രീകാര്യം പോലീസ് സ്റ്റേഷൻ പരിസരം കടുത്ത പ്രതിഷേധത്തിന് വേദിയായിരുന്നു. മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പിതാവ് മധുകുമാർ നൽകിയ പരാതിയിൽ പോലീസ് ഉദാസീനത കാട്ടിയെന്നതാണ് ബന്ധുക്കളുടെ പ്രധാന ആക്ഷേപം. പരാതിയുമായി ചെന്നപ്പോൾ അന്വേഷണം സ്വന്തം നിലയ്ക്ക് നടത്താൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ നിർദ്ദേശിച്ചുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഈ മോശം പെരുമാറ്റമാണ് പ്രതിഷേധത്തിന് തിരികൊളുത്തിയത്.

കൂടാതെ, കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോൾ പിടിയിലായ പ്രതിയെ നേരത്തെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു. കേസിൽ സഹായം നൽകിയ ഉമർ എന്നയാൾ മുൻപും പല മോഷണക്കേസുകളിലും ഉൾപ്പെട്ട കുറ്റവാളിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Fashion ⏭️

Back to top button