SPORTS

വൈഭവ് കളിക്കും, പക്ഷേ ഓപ്പണർ സഞ്ജു തന്നെ: ഇന്ത്യൻ ഇലവനിൽ നിർണായകമായ 2 മാറ്റം; 300–ാം ട്വന്റി20യിൽ ടോസ് ഭാഗ്യം ഇന്ത്യയ്ക്ക്


ക്രൈസ്റ്റ്ചർച്ച് ( ന്യൂസീലൻഡ്) ∙ ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിൽ ഇന്ത്യ ആദ്യം ബോൾ ചെയ്യും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ ന്യൂസീലൻഡിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. പ്ലേയിങ് ഇലവനിൽ രണ്ടു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പരുക്കേറ്റ് ടീമിൽനിന്നു പുറത്തായ ഇഷാൻ കിഷനു പകരം കൗമാരതാരം വൈഭവ് സൂര്യവംശി കളിക്കും. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ കളിച്ചതിനു ശേഷം ആദ്യമായാണ് വൈഭവ് ഇലവനിൽ തിരിച്ചെത്തുന്നത്. മൂന്നാം നമ്പറിലാകും വൈഭവ് ബാറ്റു ചെയ്യുകയെന്ന് ശ്രേയസ്സ് അയ്യർ ടോസ് സമയത്ത് പറഞ്ഞു. ഇതോടെ ഫോമിലുള്ള സഞ്ജു സാംസൺ– അഭിഷേക് ശർമ ഓപ്പണിങ് സഖ്യം തുടരും. പേസർ മായങ്ക യാദവിനു പകരം പ്രിൻസ് യാദവും പ്ലേയിങ് ഇലവനിലെത്തി. ഇന്ത്യയുടെ 300–ാം രാജ്യാന്തര ട്വന്റി20 മത്സരമാണ് ഇത്.പ്രശ്നം ബോളിങ് സ്ഥിരതയില്ലാത്ത ബോളിങ് നിരയാണ് ഇന്ത്യൻ നിരയെ കുഴയ്ക്കുന്ന പ്രശ്നം. മുൻനിര ബോളർമാരൊന്നും പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. 4 വർഷത്തെ ഇടവേളയ്ക്കുശേഷം ടീമിൽ തിരിച്ചെത്തിയ പേസർ ഭുവനേശ്വർ കുമാർ ഉൾപ്പെടെയുള്ള പേസർമാർക്ക് ആദ്യ ട്വന്റി20യിൽ താളംകണ്ടെത്താൻ സാധിച്ചില്ല. സ്പിന്നർമാർ കൂടി നിരാശപ്പെടുത്തിയതോടെ, ഒന്നാം ട്വന്റി20യിൽ കിവീസ് അനായാസം 200നു മുകളിൽ സ്കോർ ചെയ്തു. ഈ പിഴവുകൾ ഇന്നത്തെ മത്സരത്തിൽ ഒഴിവാക്കാനാകും ബോളിങ് നിരയുടെ ശ്രമം.തിരിച്ചുവരാൻ കിവീസ്


Auto ⏭️

Back to top button