NEWS
കൊല്ലം– ചെങ്കോട്ട റെയിൽപാതയിൽ പാലരുവി എക്സ്പ്രസ് ഇടിച്ച് കടുവ ചത്തു

കൊല്ലം – ചെങ്കോട്ട റെയിൽവേ പാതയിൽ ട്രെയിൻ ഇടിച്ച് കടുവ ചരിഞ്ഞു. ആര്യങ്കാവിനും ഭഗവതീപുരത്തിനും ഇടയിലുള്ള തമിഴ്നാട് അതിർത്തി മേഖലയിലാണ് ദാരുണമായ സംഭവം നടന്നത്. പാലക്കാട്ടേക്ക് സഞ്ചരിക്കുകയായിരുന്ന പാലരുവി എക്സ്പ്രസ് ട്രെയിൻ തട്ടിയാണ് കടുവയുടെ ജീവൻ നഷ്ടപ്പെട്ടത്.
അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ട്രെയിനിലെ ജീവനക്കാർ വിവരം തമിഴ്നാട് വനംവകുപ്പ് അധികൃതരെ അറിയിച്ചു. ഇതിനെത്തുടർന്ന് അൽപസമയം ട്രെയിൻ സംഭവസ്ഥലത്ത് നിർത്തിയിടേണ്ടി വന്നു. ട്രാക്കിൽ കിടന്ന കടുവയുടെ ജഡം വനംവകുപ്പ് ഉദ്യോഗസ്ഥർ നീക്കം ചെയ്തതിന് ശേഷമാണ് ട്രെയിൻ തുടർയാത്ര നടത്തിയത്.




