‘എഫ് ഐ ആറിൽ പ്രതിയുടെ പേരുചേർക്കാത്തത് റിമാൻഡ് ചെയ്യപ്പെടും എന്നതിനാൽ, കേസെടുത്തിരിക്കുന്നത് ദുർബല വകുപ്പുകൾ ചേർത്ത്’

എംവി ഗോവിന്ദൻ
തിരുവനന്തപുരം: മാസപ്പടിക്കേസിൽ സർക്കാർ അപ്പീൽ പോകണമായിരുന്നു എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അപ്പീൽ നൽകാത്തത് ശരിയല്ല. നെടുമ്പാശേരിയിൽ മൂന്നുപേർ കൊല്ലപ്പെടാനിടയാക്കിയ അപകടത്തിൽ കൊലയാളിയെ സംരക്ഷിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
‘പ്രതിക്കെതിരെ ദുർബലമായ വകുപ്പുകൾ ചേർത്താണ് കേസെടുത്തിട്ടുള്ളത് എന്നകാര്യവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട പ്രതിയെ യഥാർത്ഥത്തിൽ ജയിലിലേക്ക് അയയ്ക്കുന്നതിന് പകരം ബോസ്റ്റൽ ഹോമിലേക്കാണ് അയച്ചിരിക്കുന്നത്. ഇതിന്റെയെല്ലാം പിന്നിലുള്ള സ്വാധീനം എത്രവലുതാണ്. സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്കുനേരെ ഭീകരമായ അക്രമം നടത്തിയിട്ടുള്ള കേരളത്തിലെ പൊലീസ് എഫ് ഐആറിൽ പ്രതിയുടെ പേരോ, മദ്യപിച്ചു എന്ന കാര്യമോ ചേർത്തിട്ടില്ല എന്നാണ് ഏറ്റവും അവസാനം വന്ന വിവരം.
റിമാൻഡ് ചെയ്യപ്പെടും എന്നതുകൊണ്ടാണ് അങ്ങനെ ചേർക്കാത്തത്. മരിച്ച ഗോപികയുടെ മൃതദേഹം വീണ്ടും തുറന്നുപരിശോധിച്ചു എന്നുള്ള ആക്ഷേപം വരികയാണ്. മരിച്ച കുട്ടികളെ മോശമായി ചിത്രീകരിക്കാനുളള ശ്രമവും നടക്കുന്നുണ്ട്. ജനാധിപത്യരീതി കൈകാര്യം ചെയ്തുശീലമില്ലാത്ത, എന്തിനെയും വർഗീയമായി മാത്രം കാണുന്ന ചിലർ കേരളത്തിൽ ഇത്തരത്തിൽ പ്രതികരണങ്ങൾ ഉണ്ടാക്കും എന്നകാര്യത്തിൽ സംശയമില്ല. ശക്തമായ നടപടികൾ ഇക്കാര്യത്തിൽ ഉണ്ടാവേണ്ടതുണ്ട്’- എംവി ഗോവിന്ദൻ പറഞ്ഞു.
അതേസമയം, മിനി കൂപ്പർ അപകടത്തിലെ പ്രതിയെ രക്ഷിക്കാൻ ആര് ശ്രമിച്ചാലും നടക്കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞത്. പ്രതിയായ സുഹൈലിനെ ബോസ്റ്റൽ സ്കൂളിൽ അയച്ചത് പൊലീസ് അല്ലെന്നും കോടതിയാണെന്നും ചെന്നിത്തല മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
English Summary
CPM State Secretary MV Govindan stated the government should have appealed the Masappadi case. He further accused the government of protecting the perpetrator in the Nedumbassery accident, citing weak charges and improper detention of the accused. Home Minister Ramesh Chennithala refuted this, asserting the court, not police, sent the accused to a Borstal school and promised protection for no one.
RELATED TOPICS: MINI COOPER ACCIDENT CASE, MV GOVINDAN STATEMENT, NEDUMBASSERY ACCIDENT, മിനി കൂപ്പർ അപകടം, എം വി ഗോവിന്ദൻ പ്രതികരണം
Read News ⏭️




