NEWS

‘ശമ്പളം മുഴുവൻ ഭർത്താവിന്; ഭർതൃപിതാവിന് ഒരു കോടി വിലയുള്ള ഫ്ലാറ്റ്’: ഐടി ജീവനക്കാരി ജീവനൊടുക്കി


പുണെ∙ മഹാരാഷ്ട്രയിലെ പുണെയിൽ മുപ്പത്തിമൂന്നുകാരിയായ ഐടി എൻജിനീയർ ജീവനൊടുക്കിയ നിലയിൽ. സ്ത്രീധനം ആവശ്യപ്പെട്ടുള്ള ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും നിരന്തര പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് വിവരം. സംഭവത്തിൽ യുവതിയുടെ ഭർത്താവിനും വീട്ടുകാർക്കുമെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.തൃഷ്ന രാഹുൽ സക്പാൽ എന്ന യുവതിയാണ് മരിച്ചത്. 2018ലായിരുന്നു തൃഷ്നയും രാഹുൽ സക്പാലുമായുള്ള വിവാഹം. വിവാഹം കഴിഞ്ഞതു മുതൽ പണമാവശ്യപ്പെട്ടുള്ള പീഡനമുണ്ടായിരുന്നതായി തൃഷ്നയുടെ പിതാവ് പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. തൃഷ്നയുടെ മുഴുവൻ ശമ്പളവും വേണമെന്ന് അവർ നിരന്തരം ആവശ്യപ്പെടുമായിരുന്നു. അതിനു പുറമേ തൃഷ്നയുടെ മാതാപിതാക്കളുടെ വീട് അമ്മായിയമ്മയുടെ പേരിലേക്കു മാറ്റണമെന്നും ഭർത്താവിന്റെ പിതാവിന്റെ പേരിൽ ഒരു കോടി വിലയുള്ള ഫ്ലാറ്റ് വാങ്ങി നൽകണമെന്നും ആവശ്യപ്പെട്ടതായി തൃഷ്നയുടെ ബന്ധുക്കൾ‍ അറിയിച്ചു. നിരന്തരമുള്ള ആവശ്യങ്ങളും ശാരീരിക പീഡനങ്ങളും കാരണം 2021ൽ തൃഷ്ന സ്വന്തം വീട്ടിലേക്ക് തിരികെയെത്തി.


Fashion ⏭️

Back to top button