NEWS
കോർപറേഷനിലെ വ്യാജ ഒപ്പ് പരാതി: മേയർ വി.വി. രാജേഷ് ഒന്നാം പ്രതി, 3 പേർക്കെതിരെ കേസ്

തിരുവനന്തപുരം∙ കോർപറേഷനിലെ വ്യാജ ഒപ്പ് പരാതിയിൽ മേയർ വി.വി. രാജേഷ് ഉൾപ്പെടെ 3 പേർക്കെതിരെ കേസെടുത്ത് മ്യൂസിയം പൊലീസ്. വാഴോട്ടുകോണം കൗൺസിലർ സുഗതൻ, കോർപറേഷൻ സെക്രട്ടറി എന്നിവർ ഉൾപ്പെടെ 3 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സിപിഎം നേതാവ് എസ്.പി. ദീപക്കിന്റെ പരാതിയിലാണ് പ്രാഥമിക അന്വേഷണത്തിനൊടുവിൽ കേസ് റജിസ്റ്റർ ചെയ്തത്. കേസെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ പ്രാഥമിക പരിശോധനയ്ക്ക് ശേഷം കമ്മിഷണർക്ക് റിപ്പോർട്ട് നൽകിയിരുന്നു.വി.വി. രാജേഷാണ് കേസിലെ ഒന്നാം പ്രതി. സുഗതൻ രണ്ടാം പ്രതിയും കോർപറേഷന് സെക്രട്ടറി മൂന്നാം പ്രതിയുമാണ്. വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. മേയര്‍ ഉള്‍പ്പെടെയുള്ളവരെ വൈകാതെ ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. സുഗതന്റെ ഒപ്പ് വി.വി. രാജേഷും സെക്രട്ടറിയും ചേര്‍ന്ന് വ്യാജമായി രേഖപ്പെടുത്തിയെന്നാണ് എഫ്ഐആര്‍. കോർപറേഷന് ഭരണം നിലനിര്‍ത്തുന്നതിനായി പ്രതികള്‍ ഗൂഢാലോചന നടത്തി വ്യാജ ഒപ്പിട്ടെന്നും ഫെബ്രുവരി 26, മാര്‍ച്ച് 11, ഏപ്രില്‍ 27 എന്നീ ദിവസങ്ങളിലെ കൗണ്‍സില്‍ യോഗങ്ങളിലാണ് വ്യാജ ഒപ്പിട്ടതെന്നും എഫ്ഐആറിൽ പറയുന്നു.
Fashion ⏭️




